currency

കോഴിക്കോട്: ലോക്സഭ പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്ളൈയിംഗ് / സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ വാഹന പരിശോധന നടത്തി ഇതുവരെ പിടിച്ചെടുത്തത് 66,23,320 രൂപ. പണം അപ്പീല്‍ കമ്മറ്റിക്ക് കൈമാറി.

അനധികൃത പണമൊഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെ 13 നിയോജകമണ്ഡലങ്ങളില്‍ നിലവിലുള്ളത് കൂടാതെ അഞ്ചു വീതം സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചതായി എക്സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

ചെലവ് കണക്ക് ഒത്തുനോക്കും

ജില്ലയിലെ സ്ഥാനാര്‍ത്ഥികള്‍ക്കും ഏജന്റുമാര്‍ക്കും തെരഞ്ഞെടുപ്പ് കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലാ കളക്ടറേറ്റില്‍ പരിശീലനം നല്‍കി. ഹെഡ്ക്വാര്‍ട്ടേഴ്സ് അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ ഗീരീശന്‍ പാറപ്പൊയില്‍ നേതൃത്വം നല്‍കി.

ഈ മാസം 12, 19, 24 തിയതികളില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവു കണക്കുകള്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ കണ്ടെത്തിയ ചെലവു കണക്കുകളുമായി താരതമ്യം ചെയ്ത് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണെന്ന് ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.