market

കോട്ടയം: കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കാൻ സർക്കാർ പഞ്ചായത്തുകൾ തോറും ആരംഭിച്ച കാർഷിക വിപണന കേന്ദ്രത്തിൽ കർഷകരിൽ നിന്ന് വില കുറച്ച് കാർഷികോത്പന്നങ്ങൾ വാങ്ങി മൂന്നിരട്ടി വിലയ്ക്കു വിറ്റു കൊള്ള ലാഭമെടുക്കുന്നുവെന്ന പരാതി വ്യാപകമാകുന്നു.

ഒരു കിലോ കോവയ്ക്ക കിലോക്ക് 20 രൂപ നിരക്കിൽ കർഷകരിൽ നിന്ന് വാങ്ങിയിട്ട് വിൽക്കുന്നത് 60 രൂപക്കാണ്.40 രൂപയ്ക്കു വാങ്ങുന്ന വിത്ത് ചേന 80 രൂപക്കാണ് വിൽക്കുന്നത്.ഇതിനാൽ കർഷകർക്ക് യാതൊരു നേട്ടവും കിട്ടുന്നില്ല. നേട്ടം കാർഷിക വിപണന കേന്ദ്രം നടത്തിപ്പുകാരായ സംഘത്തിലെ ചുമതലക്കാരായ രാഷ്ടീയക്കാർക്കാണ്. കൃഷി ഓഫീസറുടെ ചുമതലയിൽ വില നിരീക്ഷിക്കണമെന്നാണ് നിയമമെങ്കിലും അവരും ഈ പകൽകൊള്ളയ്ക്ക് ചൂട്ടു പിടിക്കുകയാണെന്നാണ് കർഷകരുടെ പരാതി .

സഹായിച്ചില്ലേലും പറ്റിക്കരുത്
പലവിപണന കേന്ദ്രങ്ങളിലും കർഷകരിൽ നിന്നു വാങ്ങുന്ന പച്ചക്കറി ഉത്പന്നങ്ങൾക്കൊപ്പം തമിഴ്നാട്ടിൽ നിന്ന് വിഷം പുരട്ടിയെത്തുന്ന വില കുറഞ്ഞ പച്ചക്കറികളും കലർത്തി കർഷകരിൽ നിന്നു നേരിട്ടുവാങ്ങുന്ന ഉത്പന്നങ്ങളെന്ന കള്ള പ്രചാരണത്തിലൂടെ ഉയർന്ന വിലക്കു വിറ്റ്ഉപഭോക്താക്കളെ കബളിപ്പിക്കുന്നുവെന്ന പരാതിയും വ്യാപകമാണ്.