തിരുവനന്തപുരം: മലയാളികൾക്ക് കണികണ്ട് ഉണരാൻ ശ്രീകൃഷ്ണ വിഗ്രഹങ്ങൾ റെഡി.പല വർണത്തിലും രൂപത്തിലുമുള്ള ശ്രീകൃഷ്ണ വിഗ്രഹങ്ങളാണ് നഗരത്തിന്റെ പലഭാഗങ്ങളിലും നിരത്തിവച്ചിരിക്കുന്നത്.100 മുതൽ 2000 വരെയാണ് വിഗ്രഹങ്ങളുടെ വില. അന്യസംസ്ഥാന തൊഴിലാളികളാണ് വില്പനക്കാർ.

വിഷുവിന് ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ.അതുകൊണ്ട് തന്നെ നഗരത്തിൽ കൃഷ്ണവിഗ്രഹങ്ങൾ വാങ്ങിക്കുന്നവരുടെ തിരക്കും വർദ്ധിച്ചുവരുകയാണ്.നീല,​സ്വർണ്ണം നിറത്തിലുള്ള വിഗ്രഹങ്ങൾക്കാണ് ആവശ്യക്കാർ ഏറെ.

നിർമ്മാണം

പുളിമൂട്,​പള്ളിച്ചൽ എന്നിവിടങ്ങളിൽ നിർമ്മിച്ചാണ് നഗരത്തിന്റെ പലഭാഗങ്ങളിലായി കച്ചവടം നടത്തുന്നത്.

പ്ളാസ്റ്റോ പാരീസും,വൈറ്റ് സിമന്റും വെള്ളവും ചേർത്ത മിശ്രിതം അച്ചിൽ ഒഴിച്ച് സെറ്റാവാൻ വയ്ക്കും.രണ്ട് മണിക്കൂറിനുശേഷം ഇതെടുത്ത് പോളീഷ് ചെയ്ത് മനോഹരമാക്കി പെയിന്റടിച്ച് വിപണിയിൽ വില്പനയ്ക്കെത്തിക്കും.