gukesh

ടൊറന്റോ : കാനഡയിൽ നടക്കുന്ന ഫിഡെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന്റെ അഞ്ചാം റൗണ്ടിൽ അസർബൈജാന്റെ നിജാത്ത് അബാസോവിനെ തോൽപ്പിച്ച ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ് പോയിന്റ് പട്ടികയിൽ കഴിഞ്ഞ തവണത്തെ കാൻഡിഡേറ്റ്സ് വിന്നർ നിപ്പോംനിയാഷിക്കൊപ്പം ഒന്നാം സ്ഥാനത്തേക്ക് എത്തി.ഇരുവർക്കും 3.5 പോയിന്റ് വീതമാണുള്ളത്. ഗുകേഷ് അബാസോവിനെ തോൽപ്പിച്ചതിനൊപ്പം ഇന്ത്യൻ താരം പ്രഗ്നാനന്ദ നിപ്പോംനിയാംഷിയെ സമനിലയിൽ പിടിച്ചതാണ് ഗുകേഷിനെ ഒന്നാമതേക്ക് ഉയർത്തിയത്. മറ്റൊരു ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിദിത്ത് ഗുജറാത്തി അഞ്ചാം റൗണ്ടിൽ ടോപ് സീഡ് ഫാബിയോ കരുവാനയെ സമനിലയിൽ തളച്ചു. വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ ആർ,വൈശാലി യുക്രെയ്ന്റെ അന്ന മ്യൂസിചുക്കിനോടും കൊനേരു ഹംപി അലക്സാൻഡ്രിയ ഗോറിയാച്കിനയോടും സമനിലയിൽ പിരിഞ്ഞു. മൂന്ന് പോയിന്റുള്ള വൈശാലി രണ്ടാം സ്ഥാനത്താണ്.