vishu

അശ്വതി, ഭരണി, കാർത്തിക (1/4)- മേടം രാശിക്കാരായ ഈ മൂന്ന് നക്ഷത്രക്കാർക്കും കർക്കടകം, ധനു എന്നിവയാണ് ഏറ്റവും അനുകൂലം. മേടം മുതൽ ചിങ്ങം വരെ സാമ്പത്തിക കാര്യങ്ങളിൽ പ്രതിസന്ധി, വിശ്വാസവഞ്ചന, ബന്ധുജനങ്ങളിൽ നിന്ന് ധനനഷ്‌ടവും അനുഭവിക്കേണ്ടിവരും. തുടർന്ന് ഈ കഷ്‌ടതകളൊക്കെ മാറി നല്ല അനുഭവങ്ങളുണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. രോഗശമനം, വിദേശപര്യടനം, മറ്റു മംഗളകർമ്മങ്ങൾ എന്നിവ നടക്കും. അപരിചിതരുമായുള്ള കൊടുക്കൽ വാങ്ങലുകൾ വേണ്ട. ഭഗവതി ക്ഷേത്രദർശനം, ദേവീ മഹാത്മ്യ പാരായണം എന്നിവ മുടങ്ങാതെ ആചരിക്കണം.

കാർത്തിക (3/4), രോഹിണി, മകയിരം1/2) - ഇടവം രാശിക്കാരായ ഈ മൂന്ന് നക്ഷത്രക്കാരിൽ ജോലി തേടുന്നവർക്ക് അത് ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലസമയമാണ്. വീട്ടിലും ജോലിസ്ഥലത്തും അഭിപ്രായ ഭിന്നത രൂക്ഷമാകും. വിവാഹം, വാഹനം, സാമ്പത്തികം എന്നിവ ലഭിക്കും. സന്താന സൗഖ്യം ലഭിക്കും. ഉപരിപഠനം, വിദേശത്ത് ജോലി എന്നിവ സാദ്ധ്യമാകും. നവഗ്രഹ പൂജ നടത്തുക.

മകയിരം (1/2), തിരുവാതിര, പുണർതം (3/4)- ചിങ്ങം, കുംഭം മാസങ്ങൾ ഇവർക്ക് അനുകൂലം. വർഷത്തിന്റെ ആദ്യപകുതി വരെ ഫലപ്രാപ്‌തി അനുകൂലമാകില്ല. കഫ ജന്യമായ രോഗങ്ങൾ ഉണ്ടാകാൻ സാദ്ധ്യത. കുടുംബത്തിൽ വാക്ക് തർക്കങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂലം. നവംബർ പകുതിയ‌്ക്ക് ശേഷം കാര്യങ്ങൾ അനുകൂലമാകും. വിചാരിച്ച കാര്യങ്ങൾ നടക്കും. പുതിയ വസ്തുക്കൾ വാങ്ങും. വിഷ്‌ണുപ്രീതി നടത്തുന്നത് ഉത്തമം.

പൂയം, ആയില്യം- ആരോഗ്യപ്രശ്നങ്ങൾ ചിലർക്ക് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഭൂമി, സ്വർണം, ഗൃഹം എന്നിവ വന്നുചേരും, കുട്ടികൾക്ക് കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കും. കലാകായിക രംഗങ്ങളിൽ തിളങ്ങും. എന്നാൽ രാത്രിയാത്രകൾ കഴിവതും ഒഴിവാക്കുക. ലോൺ ഇടപാട് സംബന്ധിച്ച വിഷയങ്ങളിൽ അതീവ ശ്രദ്ധവരുത്തുക. രാഹു പൂജകൾ നടത്തുക.

മകം, പൂരം, ഉത്രം (1/4)- ഗുണദോഷ സമ്മിശ്രം, സഹപ്രവർത്തകരുടെ തെറ്റായ സമീപനം മൂലം ജോലിസ്ഥലത്ത് ദുഖകരമായ പല അവസ്ഥകളും ഉണ്ടാകും. ബന്ധുക്കൾ നിമിത്തം പല ക്ളേശങ്ങളും അനുഭവിക്കേണ്ടി വരും. വിദ്യാർത്ഥികൾക്ക് അനുകൂലം, സാമ്പത്തിക സ്ഥിതി മെച്ചം, പുതിയ വാഹനങ്ങൾ വാങ്ങും. ക്ഷേത്ര ദർശനം ഉത്തമം.

(ഫലത്തുടർച്ച നാളെ)