ആറ്റിങ്ങൽ: ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.അടൂർ പ്രകാശിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ്സ് മീറ്റ് സംഘടിപ്പിച്ചു.കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ ചേർന്ന മീറ്റ് കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു.കെ.എസ്‌.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ,സ്ഥാനാർത്ഥി അഡ്വ.അടൂർ പ്രകാശ്,നേതാക്കളായ ആദേശ് സുധർമൻ,അനന്തകൃഷ്ണൻ,നിതിൻ മണ്ണക്കാട്ട് മണ്ണിൽ,എറിക്ക് സ്റ്റീഫൻ,അഡ്വ.ജെ.സ്റ്റീഫൻസൻ,സാജൻ.വി.എഡിസൺ,സുനേജോ സ്റ്റീഫൻസൻ,സെയ്ദലി വർക്കല,അക്ഷയ് വർക്കല തുടങ്ങിയവർ പങ്കെടുത്തു.