astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2024 ഏപ്രിൽ 11 - 1199 മീനം 29 വ്യാഴാഴ്ച .( പുലർച്ചെ 3 മണി 5 മിനിറ്റ് സെക്കന്റ് വരെ ഭരണി നക്ഷത്രം ശേഷം കാർത്തിക നക്ഷത്രം )

അശ്വതി: ഭാഗ്യം അനുകൂലമായി നില്‍ക്കുന്നു. ഉത്തരവാദിത്വത്തോടെ ജോലി ചെയ്തു തീര്‍ക്കും.

ഭരണി: കലാപരമായ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും. ജോലിക്കുള്ള അറിയിപ്പുകള്‍ കിട്ടും.

കാര്‍ത്തിക: ദാമ്പത്യ സൗഖ്യം, രോഗശാന്തിയും, മനസ്സമാധാനവും.

രോഹിണി: സാമ്പത്തികമായി മേന്മയുള്ള സമയം, ഹോട്ടല്‍ രംഗത്ത് നിന്നും കൂടുതല്‍ വരുമാനം.

മകയിരം: മകള്‍ക്ക് വിവാഹത്തിനുണ്ടായിരുന്ന തടസങ്ങള്‍ അകലും, വാഹനഭാഗ്യം സിദ്ധിക്കും.

തിരുവാതിര: സ്ത്രീകള്‍ക്ക് തൊഴില്‍ രംഗത്ത് നിന്നും അഭിമാനവും അംഗീകാരവും, ആഭരണങ്ങള്‍ കിട്ടും.

പുണര്‍തം: അപ്രതീക്ഷിത ധനനേട്ടം,അസ്ഥി വേദനയ്ക്ക് നേരിയതോതില്‍ ശമനം.

പൂയം: വാഹന ക്രയവിക്രയങ്ങളില്‍ ലാഭവും നേട്ടവും, സര്‍ക്കാര്‍ ആനുകൂല്ല്യം കിട്ടും.

ആയില്യം: സ്വന്തം കൗശലം കൊണ്ടി ദുഷ്കരമായിരുന്നു എന്ന് കരുതിയിരുന്ന സംഗതികള്‍ വരുതിയിലാകും.

മകം: സമ്മാനാദികള്‍ ലഭിക്കും, ആഡംബര വസ്തുക്കളുടെ ശേഖരം വര്‍ദ്ധിപ്പിക്കും.

പൂരം: സന്താനങ്ങള്‍ക്ക് അസുഖം, ജോലിക്കൂടുതല്‍ അനുഭവപ്പെടും.

ഉത്രം: രോഗം മൂലമുള്ള കഷ്ടപ്പാട് വര്‍ദ്ധിക്കും, പങ്കാളിയെ തൊഴില്‍ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും.

അത്തം: പണയത്തിലിരിക്കുന്ന ഉരുപ്പടികള്‍ നഷ്ടപ്പെടാതെ നോക്കണം, വിവാഹക്കാര്യത്തില്‍ അന്യരുടെ ഇടപെടല്‍ മൂലം അസ്വസ്ഥതകള്‍.

ചിത്തിര: അന്യദേശത്ത് തൊഴിലില്‍ കുഴപ്പങ്ങള്‍, ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും.

ചോതി: ദാമ്പത്യ സുഖം, ഇഷ്ടഭക്ഷണ ലബ്ധി, വിനോദയാത്ര.

വിശാഖം: കരാറുകളിലൂടെ ധനപ്രാപ്തി, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമായിരിക്കും.

അനിഴം: ആപത്തുകളില്‍ നിന്നും അത്ഭുതമായി രക്ഷപെടും, ചതിയില്‍ അകപ്പെടും.

കേട്ട: ജോലിഭാരം കുറയും, മറ്റുള്ളവരുടെ സഹായത്താല്‍ കാര്യങ്ങള്‍ അനുകൂലമാക്കും.

മൂലം: പിതാവില്‍നിന്നും അനുകൂല നിലപാട്, മനസുഖം അനുഭവത്തില്‍ വരും.

പൂരാടം: അന്യരുടെ പ്രയാസത്തില്‍ സമാശ്വാസം കൊടുക്കും, യാത്രയില്‍ നേട്ടം.

ഉത്രാടം: പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും, തെറ്റിധാരണകള്‍ മാറിക്കിട്ടും.

തിരുവോണം: ദാനകര്‍മ്മങ്ങള്‍ നടത്തും, ഇന്‍റെര്‍വ്യുകളില്‍ ജയം.

അവിട്ടം: തീരുമാനങ്ങളില്‍ കര്‍ക്കശ നിലപാടെടുക്കും, വര്‍ദ്ധിച്ച ധനചിലവ്.

ചതയം: കുടുംബ ഭദ്രത കൈവരിക്കും, ജോലിയില്‍ നിന്നും കൂടുതല്‍ വരുമാനം.

പൂരുരുട്ടാതി: ധനം സമ്പാദിക്കാന്‍ നന്നേ ബുദ്ധിമുട്ടും, കര്‍മ്മരംഗത്ത് പ്രയാസങ്ങള്‍.

ഉത്തൃട്ടാതി: കുടുംബത്തില്‍ സമാധാനം കിട്ടത്തക്കവണ്ണമുള്ള പ്രവൃത്തികള്‍ കാഴ്ചവയ്ക്കും, ധനനേട്ടം.

രേവതി: ലഹരിയുടെ ഉപയോഗം മൂലം തൊഴിലില്‍ പ്രശ്നങ്ങള്‍, അനാവശ്യമായ കലഹങ്ങള്‍.