
ചെന്നൈ: തമിഴ്നാട്ടിലെ മധുര തിരുമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ചു മരണം. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലുപേരും ബൈക്ക് യാത്രികനുമാണ് മരിച്ചത്. മരിച്ചവരിൽ എട്ട് വയസ്സുള്ള പെൺകുട്ടിയുമുണ്ട്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബമായിരുന്നു കാറിനുള്ളിൽ. അമിത വേഗതയിലെത്തിയ കാർ ബൈക്കിനെ ഇടിച്ചുവീഴ്‌ത്തിയ ശേഷം ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.