തൃശൂർ: ബ്രാൻഡ് അംബാസിഡർമാരായ കല്യാണി പ്രിയദർശൻ, രശ്മിക മന്ദാന എന്നിവരെ ഉൾപ്പെടുത്തി പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ കല്യാൺ ജുവലേഴ്‌സ് പുതിയ കാമ്പയിൻ പുറത്തിറക്കി. രണ്ട് ബ്രാൻഡ് അംബാസഡർമാരുടെയും ജന്മദിനത്തോടനുബന്ധിച്ചാണ് (ഏപ്രിൽ 5) കാമ്പയിൻ അവതരിപ്പിച്ചത്.
സംവിധായകൻ പ്രിയദർശനും കലാസംവിധായകൻ സാബു സിറിലും ചേർന്നാണ് പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കല്യാണി പ്രിയദർശനും രശ്മിക മന്ദാനയും പൈതൃക ആഭരണങ്ങളായ നിമയെ പ്രതിനിധീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.
സെലിബ്രിറ്റികളെ മനോഹരമായി ചിത്രീകരിക്കുന്ന പ്രിയദർശൻ സംവിധാനം ചെയ്ത പ്രചാരണ ചിത്രം നിമാ ശേഖരത്തിൽ നിന്നുള്ള ആഭരണ ഡിസൈനുകളുടെ അതിമനോഹരമായ കരകൗശലവും കാലാതീതമായ സൗന്ദര്യവും പ്രദർശിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.