pic

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ (യു.എൻ)​ സുപ്രധാന ഏജൻസികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ. ന്യൂയോർക്കിൽ, 54 അംഗ യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ കീഴിലെ 17 അനുബന്ധ ഏജൻസികളിലെ ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. ഇന്റർനാഷണൽ നാർക്കോട്ടിക് കൺട്രോൾ ബോർഡിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മുൻ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥ ആയ ജഗ്‌ജീത്ത് പവാഡിയയെ ആണ് ഇന്ത്യ ബോർഡിലേക്ക് മൂന്നാം തവണയും നോമിനേറ്റ് ചെയ്തത്. ജഗ്‌ജീത്തിന് 2030 വരെ തുടരാം. 2015 മുതൽ നാർക്കോട്ടിക് കൺട്രോൾ ബോർഡിലെ അംഗമാണ് ജഗ്‌ജീത്ത്.

 ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഏജൻസികൾ

 കമ്മിഷൻ ഓൺ ദ സ്റ്റാറ്റസ് ഒഫ് വിമൺ

 യു.എൻ ചിൽഡ്രൻസ് ഫണ്ട് എക്സിക്യൂട്ടീവ് ബോർഡ്

 ഡെവലപ്പ്‌മെന്റ് പ്രോഗ്രാം എക്സിക്യൂട്ടീവ് ബോർഡ്

 യു.എൻ പോപ്പുലേഷൻ ഫണ്ട്

 ഓഫീസ് ഫോർ പ്രോജക്ട് സർവീസ്

 എന്റിറ്റി ഫോർ ജെൻഡർ ഇക്വാളിറ്റി ആൻഡ് ദ എംപവർമെന്റ് ഒഫ് വിമൺ എക്സിക്യൂട്ടീവ് ബോർഡ്

 വേൾഡ് ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ബോർഡ്

( കമ്മിഷൻ ഓൺ ദ സ്റ്റാറ്റസ് ഒഫ് വിമണിൽ 2025-2029 കാലയളവിലേക്കാണ് അംഗത്വം. മറ്റുള്ളവയുടെ കാലയളവ് 2025-2027 ആണ് )