
പാരീസ് : ഒളിമ്പിക്സിൽ സ്വർണം നേടുന്ന അത്‌ലറ്റിക്സ് താരങ്ങൾക്ക് വൻതുക സമ്മാനം പ്രഖ്യാപിച്ച് ലോക അത്‌ലറ്റിക്സ് ഫെഡറേഷൻ. പാരീസ് ഒളിമ്പിക്സിൽ സ്വർണം നേടുന്നവർക്ക് 50000 ഡോളർ( 41 ലക്ഷത്തിലധികം ഇന്ത്യൻ രൂപ)വീതം നൽകുമെന്നാണ് പ്രഖ്യാപനം. റിലേയിലെ സ്വർണജേതാക്കൾക്ക് സമ്മാനം പങ്കിട്ടുനൽകും. 48 ഇനങ്ങളിലെ സ്വർണജേതാക്കൾക്കാണ് പാരീസിൽ കാഷ് അവാർഡ്. ഇതിനായി 24 ലക്ഷം ഡോളർ ചെലവിടുമെന്ന് വേൾഡ് അത്‌ലറ്റിക്സ് അറിയിച്ചിട്ടുണ്ട്. 2028ലെ ലോസാഞ്ചലസ് ഒളിമ്പിക്സ് മുതൽ വെള്ളി, വെങ്കല മെഡൽ ജേതാക്കൾക്കും കാഷ് അവാർഡ് നൽകും.