
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ കേസിൽ കുടുക്കിയതാണെന്ന ആക്ഷേപം കേൾക്കുന്ന ബി.ജെ.പിക്ക് ഡൽഹി മന്ത്രിയുടെ രാജി പിടിവള്ളിയായി. കേജ് രിവാളിന്റെ അറസ്റ്റ് പാർട്ടിയെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢതന്ത്രമാണെന്ന വാദം ഇന്ത്യ മുന്നണി അടക്കം ഉയർത്തുകയും തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പ്രഹരിക്കാൻ ആയുധമാക്കുകയും ചെയ്തിരുന്നു. ആംആദ്മി പാർട്ടിയുടെ തകർച്ച തുടങ്ങിയെന്ന് ബി.ജെ.പി പ്രതികരിച്ചു.
പാർട്ടിയെ തകർക്കാൻ ബി.ജെ.പി കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതിന്റെ തെളിവാണ് ആനന്ദിന്റെ രാജിയെന്ന് ആപ്പിന്റെ നേതാക്കളായ സൗരഭ് ഭരദ്വാജും സഞ്ജയ് സിംഗും പറഞ്ഞു. ഇ.ഡിയുടെയും തിഹാർ ജയിലിന്റെയും ഭീഷണികളെ ഭയക്കുന്ന പാവമാണ് ആനന്ദ്. ആനന്ദിനെ നേരത്തെ അഴിമതിക്കാരനെന്ന് വിളിച്ച ബി.ജെ.പി അദ്ദേഹത്തിന്അം ഗത്വം നൽകുമോയെന്നും അവർ ചോദിച്ചു.
പാർട്ടിയെയും ഡൽഹിയിലെയും പഞ്ചാബിലെയും സർക്കാരുകളെയും തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമെന്ന് അവർ ആരോപിച്ചു.