pic

ടെൽ അവീവ്: ഹമാസ് തലവൻ ഇസ്മയിൽ ഹനിയയുടെ മൂന്ന് ആൺമക്കൾ ഗാസ സിറ്റിയിലെ അൽ - ഷാതി മേഖലയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഹനിയയുടെ മൂന്ന് കൊച്ചുമക്കളും കൊല്ലപ്പെട്ടു. ഇന്നലെ ഈദ് ഉൽ ഫിത്തർ ആഘോഷങ്ങൾക്കായി പോകവെ ഇവർ സഞ്ചരിച്ച കാറിൽ ഇസ്രയേൽ മിസൈൽ പതിച്ചെന്നാണ് സൂചന. ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.

ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ ചെയർമാനായ ഹനിയ നിലവിൽ ഖത്തറിലാണ് താമസം. ഈജിപ്റ്റിലെ കയ്‌റോയിൽ നേരത്തെ നടന്ന വെടിനിറുത്തൽ ചർച്ചകളിൽ ഇയാൾ പങ്കെടുത്തിട്ടുണ്ട്. ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ച ശേഷം ഹനിയയുടെ 60ഓളം കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.