
ഒട്ടാവ: കാനഡയിലെ എഡ്മണ്ടനിലുണ്ടായ വെടിവയ്പിൽ ഇന്ത്യൻ വംശജൻ അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. എഡ്മണ്ടനിൽ ഗിൽ ബിൽറ്റ് ഹോംസ് എന്ന കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന ബൂട്ട സിംഗ് ഗിൽ ആണ് കൊല്ലപ്പെട്ട ഇന്ത്യൻ വംശജൻ. തിങ്കളാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു സംഭവമെന്നും പരിക്കേറ്റ ഒരാൾ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു. ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന് കരുതുന്ന പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.