
വയനാട്: സംസ്ഥാനത്ത് നിന്ന് വിദേശത്തേക്കുള്ള മാംസം കയറ്റുമതി വര്‍ദ്ധിച്ചതോടെ കേരളത്തില്‍ ബീഫിന് ക്ഷാമം കൂടുന്നു. ഈസ്റ്റര്‍, പെരുന്നാള്‍ വിപണികളില്‍ ക്ഷാമം പ്രകടമായിരുന്നു. ഉത്സവ സീസണിന് പുറമേ സ്ഥിരമായി ബീഫ് വാങ്ങുന്ന ഹോട്ടല്‍, കാറ്ററിംഗ് മേഖലയേയും പോത്തിറച്ചി ക്ഷാമം ബാധിച്ചു.
കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലേക്കാണ് ചെറുകിട വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലേക്കു പ്രധാനമായും പോത്ത്, എരുമ എന്നിവയെത്തിച്ചിരുന്നത്. ഇപ്പോള്‍ മാംസ കയറ്റുമതിക്കാര്‍ ചന്തകളില്‍ നിന്നു കൂടുതല്‍ വില നല്‍കി ഉരുക്കളെ മൊത്തമായി വാങ്ങുന്നതാണ് പ്രതിസന്ധിക്കാ കാരണമെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു.
ദിവസവും ആയിരക്കണക്കിന് പോത്ത്, എരുമ തുടങ്ങിയവയാണ് വന്‍കിടക്കാരുടെ അറവു കേന്ദ്രങ്ങളിലെത്തുന്നത്. കിലോയ്ക്കു 350 രൂപയില്‍ താഴെയാണു ഗ്രാമീണ മേഖലയിലെ ബീഫ് വില. ഈ വിലയ്ക്കു വ്യാപാരം നടത്താനാവില്ലെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു.
ഗ്രാമപ്രദേശങ്ങളില്‍ ദിവസവും പത്തും പതിനഞ്ചും ഉരുക്കളെ കശാപ്പു നടത്തി ഇറച്ചി വ്യാപാരം നടത്തിയിരുന്നു. പോത്തിനു പകരം കാളയിറച്ചിയാണിപ്പോള്‍ പലയിടത്തും വില്‍ക്കുന്നത്.
ഗോത്രമേഖലകളില്‍ സര്‍ക്കാര്‍ സഹായത്തോടെ പോത്തുകൃഷിയുണ്ട്. കാലി വരവ് കുറഞ്ഞ സാഹചര്യത്തില്‍ ബീഫ് സ്റ്റാളുകളില്‍ പലതും അടഞ്ഞുതുടങ്ങി. പ്രാദേശികമായി ഉരുക്കളെ വാങ്ങുമ്പോഴും ഉയര്‍ന്ന വില നല്‍കേണ്ടിവരുന്നു. വരും ദിവസങ്ങളില്‍ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.