
കീവ് : യുക്രെയിനിലെ വടക്കു കിഴക്കൻ ഖാർക്കീവ് മേഖലയിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരു ക്ലിനിക്കിനും ഫാർമസിക്കും നേരെയായിരുന്നു ആക്രമണം. 14കാരിയും രണ്ട് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേറ്റു.
തുടക്കം മുതൽ റഷ്യയുടെ ശക്തമായ ആക്രമണങ്ങൾ നേരിടുന്ന മേഖലയാണ് ഖാർക്കീവ്. എന്നാൽ സമീപകാലത്ത് ഇവിടുത്തെ സിവിലിയൻ, ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.