pic

കറാച്ചി : തെക്കു പടിഞ്ഞാറൻ പാകിസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രക്ക് കുഴിയിലേക്ക് മറിഞ്ഞ് 13 മരണം. 30 പേർക്ക് പരിക്കേറ്റു. ഇന്നലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹബ് നഗരത്തിലായിരുന്നു സംഭവം. ഇവിടുത്തെ ഒരു ആരാധനാലയം സന്ദർശിക്കാനെത്തിയവരായിരുന്നു ട്രക്കിൽ. അമിത വേഗമാണ് അപകടത്തിൽ കലാശിച്ചതെന്ന് കരുതുന്നു. മരണസംഖ്യ ഇനിയും ഉയരാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മോശം റോഡുകളും ഗതാഗത നിയമങ്ങളിലെ ലംഘനവും മൂലം ബലൂചിസ്ഥാനിൽ വാഹനാപകടങ്ങൾ പതിവാണ്.