kush

നടക്കുമ്പോൾ തന്നെ ഉറങ്ങുക, അല്ലെങ്കിൽ എവിടെയെങ്കിലും മയങ്ങി വീഴുക ഇതാണ് പടിഞ്ഞാറൻ ആഫ്രിക്കയിൽ നാശം വിതച്ചുകൊണ്ടിരിക്കുന്ന 'കുഷ്' എന്ന മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ മനുഷ്യർക്ക് ഉണ്ടാകുന്നത്. സിയറ ലിയോണിൽ ആയിരക്കണക്കിന് ആളുകളാണ് ഇത് ഉപയോഗിച്ച് ആശുപത്രിയിലായത്. 18നും 25നും ഇടയിലുള്ള യുവക്കളാണ് കുഷ് കൂടുതലായി ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്.

ചില വിഷപദാർത്ഥങ്ങൾക്കൊപ്പം മനുഷ്യന്റെ അസ്ഥിയും ചേർത്താണ് 'കുഷ്' നിർമിക്കുന്നത്. ഇതിനെ സോംബി മയക്കുമരുന്ന് എന്നും ചിലർ വിളിക്കാറുണ്ട്. ഇതിന് കാരണം ഈ മയക്കുമരുന്ന് ഉപയോഗിച്ച ശേഷമുള്ള പെരുമാറ്റമാണ്.

kush

എന്താണ് കുഷ്

യുവാക്കൾക്കിടയിൽ വൻ പ്രചാരം നേടിയ സൈക്കോ ആക്റ്റീവ് മയക്കുമരുന്നാണ് 'കുഷ്'. ഇതിൽ കഞ്ചാവ്, ഫെന്റനെെൽ, ട്രമാഡോൾ, ഫോർമാൽഡിഹെെഡ്, മനുഷ്യ അസ്ഥി എന്നിവ കണ്ടെത്തിയിട്ടുണ്ട്. സിയറ ലിയോണിൽ കഞ്ചാവ് വളരുന്നുണ്ടെങ്കിലും ചെെനയിലെ രഹസ്യ ലബോറട്ടറികളിലാണ് ഫെന്റനെെൽ ഉൽപാദിപ്പിക്കുന്നത്.

ഇവിടെ നിർമ്മിച്ച ശേഷം ഇത് പടിഞ്ഞാറൻ ആഫ്രിക്കയിൽ എത്തിക്കുന്നു. ട്രമാഡോളിന് സമാനമായ ഒന്ന് ഏഷ്യയിലെ പല അനധികൃത ലബോറട്ടറികളിലും ഉൽപാദിപ്പിക്കുന്നുണ്ട്. ഫോർമാൽഡിഹെെഡ് മാനസിക വിഭ്രാന്തിയ്ക്ക് കാരണമാകുന്നുവെന്നാണ് റിപ്പോർട്ട്. കുഷിൽ കാണപ്പെടുന്ന മനുഷ്യ അസ്ഥികൾ എവിടെ നിന്ന് വരുന്നു. അല്ലെങ്കിൽ എന്തിനാണ് അവ ഇതിൽ ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ഉത്തരമില്ല.

kush

വില

സിയറ ലിയോണുമായി കര അതിർത്തി പങ്കിടുന്ന ഗിനിയയിലും ലെെബീരിയയിലും 'കുഷ്' കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് ഇത് കടത്താൻ വളരെ എളുപ്പമാണ്. അഞ്ച് ലിയോണിൻ (ഇന്ത്യ രൂപ 19) ആണ് കുഷിന്റെ വില. ഇതിൽ 10 പഫ് വരെ എടുക്കാം. ഇത്തരത്തിൽ 40ഓളം കുഷ് വിൽക്കപ്പെടുന്നു. പ്രതിശീർഷ വരുമാനം വെറും £500 മാത്രമുള്ള ( 52,273.25 രൂപ) ആപ്രിക്കൻ രാജ്യത്തിന് ഇത് വളരെ ദോഷം ചെയ്യുന്നു.

ഉപയോഗിച്ചാൽ സംഭവിക്കുന്നത്

കുഷ് ഉപയോഗിക്കുമ്പോൾ ഉല്ലാസം, ഉറക്കം, ബോധം നഷ്ടപ്പെടുക എന്നിവ ഉണ്ടാകുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങൾ മനസിലാക്കാതെ പ്രവർത്തിക്കുക. ചിലപ്പോൾ സോംബിയെ പോലെ നടക്കുക. ഇതൊല്ലാം കുഷ് ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നതാണ്. ഇടയ്ക്ക് യു എസിൽ ഒരുതരത്തിലുള്ള മയക്കുമരുന്ന് ഉപയോഗിച്ച ചിലരിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ അത് കുഷ് തന്നെയാണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അപകട സാദ്ധ്യത വളരെകൂടുതലുള്ള ഒന്നാണ് കുഷ്.

kush

ആറുവർഷം മുൻപാണ് ഈ മയക്കുമരുന്ന് ആദ്യമായി സിയറ ലിയോണിൽ പലരും ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് കുഷിന് യുവാക്കൾക്കിടയിൽ വൻപ്രചാരം ലഭിച്ചതോടെ ഉപയോഗം വ്യാപകമായി. കുഷിന് അടിമകളായവർ വീർത്ത കൈകാലുകളുമായി തെരുവുകളിൽ കഴിയുന്നത് സിയറ ലിയോണിലെ സ്ഥിരം കാഴ്ചയാണ്.

kush

കുഴിമാടത്തിലും രക്ഷയില്ല.

ചില വിഷപദാർത്ഥങ്ങൾക്കൊപ്പം മനുഷ്യന്റെ അസ്ഥിയും ചേർത്താണ് കുഷ് എന്ന സോംബി മയക്കുമരുന്ന് നിർമിക്കുന്നത്. അതിനാൽ തന്നെ മയക്കുമരുന്ന് നിർമിക്കാനുള്ള അസ്ഥികൾക്കായി കുഴിമാടങ്ങൾ കുഴിക്കുന്നതും രാജ്യത്ത് നിത്യസംഭവമായിരിക്കുകയാണ്. ഇത്തരത്തിൽ അസ്ഥികൾ മോഷ്ടിക്കാനായി രാജ്യത്താകെ ആയിരക്കണക്കിന് ശവകൂടീരങ്ങൾ തകർക്കപ്പെട്ടതായാണ് വിവരം. ഇതേത്തുടർന്ന് രാജ്യതലസ്ഥാനമായ ഫ്രീടൗണിൽ ഉൾപ്പെടെ ശ്മശാനങ്ങൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

sierra-leone

അടിയന്തരാവസ്ഥ

'കുഷ്' എന്ന മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായതിന് പിന്നാലെയാണ് സിയറ ലിയോണിൽ പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സോംബി മയക്കുമരുന്നായ കുഷിന്റെ ഉപയോഗം കാരണം മരണങ്ങൾ വർദ്ധിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗം തടയാനായി പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപവത്കരിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന് അടിമപ്പെട്ടവർക്ക് പരിചരണവും പിന്തുണയും നൽകാനായി പരിശീലനം നേടിയ പ്രൊഫഷണലുകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.

kush

മരണം നിരവധി

കുഷിന്റെ ഉപയോഗം കാരണം ഏതാനും മാസങ്ങൾക്കിടെ നൂറുകണക്കിന് യുവാക്കളാണ് മരിച്ചെന്നാണ് ഫ്രീടൗണിലെ ഒരു ഡോക്ടർ പ്രതികരിച്ചത്. ഔദ്യോഗിക കണക്കുകൾ ലഭ്യമല്ല. ഇതിന്റെഉപയോഗം കാരണം അവയവങ്ങൾ തകരാറിലായാണ് ഇവരുടെ മരണം.

kush

കൂടാതെ രാജ്യത്തെ മാനസികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2020നും 2023നും ഇടയിൽ കുഷിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്.