
മനോഹരമായ നൃത്തച്ചുവടുകളിലൂടെ ആരാധകരുടെ മനം മയക്കിയ ബോളിവുഡ് നടിയാണ് നോറ ഫത്തേഹി. സമൂഹ മാദ്ധ്യമങ്ങളിൽ പുതിയ ചിത്രങ്ങൾ നോറ പങ്കുവച്ചപ്പോൾ മുതൽ വസ്ത്രത്തിന്റെ വിലയെപ്പറ്റിയാണ് ആരാധകരുടെ സംശയം. കഴിഞ്ഞ ഫെബ്രുവരിയിലാണ് നോറ മുപ്പത്തിയൊന്നാം ജന്മദിനം ആഘോഷിച്ചത്.
ദുബായിൽ സുഹൃത്തുക്കളോടൊപ്പമായിരുന്നു താരത്തിന്റെ ജന്മദിനാഘോഷം. പിറന്നാൾ ദിനത്തിലെ ആഘോഷത്തിന് നോറ ധരിച്ച വസ്ത്രങ്ങളെപ്പറ്റിയായിരുന്നു അന്നും ചർച്ച. ഫ്ളോറൽ സ്കെർട്ടും ടോപ്പും ധരിച്ച് കൂൾ ലുക്കിലാണ് നോറ ആഘോഷത്തിന് എത്തിയത് .36 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. ഡോൾസ് ഗബ്ബാന എന്ന പ്രമുഖ ആഡംബര ബ്രാന്റിന്റെ വസ്ത്രമാണ് നോറ ധരിച്ചത്. ദുബായിൽ ഒരു കപ്പലിലായിരുന്നു പിറന്നാൾ ആഘോഷം. നോറ ധരിച്ച പുതിയ വസ്ത്രത്തിന്റെ വില എത്രയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.