വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷം മികച്ച സിനിമയെന്ന് പ്രേക്ഷക പ്രതികരണം. ഇന്റർവ്യൂവിൽ വന്ന് പ്രാങ്ക് പറയുന്ന ധ്യാൻ ശ്രീനിവാസനെ അല്ല സിനിമയിൽ കാണാൻ കഴിഞ്ഞതെന്നും, നിവിൻ പോളിയെ വിനീത് തിരികെ കൊണ്ടുവന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പ്രണവ് മോഹൻലാൽ വേറെ ലെവൽ ആണെന്നും, അജു വർഗീസിനെ കണ്ടാൽ കെട്ടിപ്പിടിക്കുമായിരുന്നുവെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു.

കല്യാണി പ്രിയദർശൻ, നീത പിള്ള, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, ഷാൻ റഹ്മാൻ , വൈ.ജി മഹേന്ദ്രൻ , കൃഷ്‌ണചന്ദ്രൻ, ദീപക് പറമ്പോൽ, ഭഗത് മാനുവൽ എന്നിവരാണ് മറ്റുപ്രധാന കഥപാത്രങ്ങൾ.
വിശ്വജിത്താണ് ക്യാമറാമാൻ. രഞ്ജൻ എബ്രഹാം എഡിറ്റിംഗും. മലയാള സിനിമയുടെ ചരിത്രം പേറുന്ന മെറിലാൻഡ് എന്ന നിർമ്മാണ കമ്പനിയുടെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് 'വർഷങ്ങൾക്ക് ശേഷം' നിർമ്മിച്ചിരിക്കുന്നത്.