
കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് പലർക്കും അവരുടെ വളർത്തുമൃഗങ്ങൾ. അവ മരിച്ചാലോ കാണാതെ പോയാലോ അത് അവരെ വലിയ രീതിയിൽ ബാധിക്കും. ഇപ്പോഴിതാ വളർത്തുനായയെ കാണാത്തതിനെ തുടർന്ന് ഡ്രോൺ ഉപയോഗിച്ച് അതിനെ തെരഞ്ഞപ്പോൾ കണ്ട കാഴ്ചയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.
റഷ്യയിലെ കാംചത്കയിലാണ് സംഭവം. വളർത്തുനായയെ തിരയാൻ ഡ്രോൺ പറത്തിയപ്പോൾ അത് കരടികളുടെ ഒപ്പം കളിക്കുന്നതാണ് കണ്ടത്. ഹസ്‌കി ഇനത്തിലുള്ള നായയെയാണ് കാണാതെ പോയത്. കാടുകള്‍ക്ക് നടുവിലൂടെ കരടികൾക്ക് ഒപ്പം ഓടി നടക്കുന്ന നായയെയും അതിനോടാപ്പം കളിക്കുന്ന കരടികളെയും ദൃശ്യത്തിൽ കാണാം.
ജെറി ഷെർഫ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ മൂന്ന് കരടികളെയാണ് കാണാൻ കഴിയുന്നത്. വീഡിയോ ഇതിനോടകം 20 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്. കരടി കുടുംബത്തിൽ പുതിയ ഒരാൾ വന്നെന്നും വീഡിയോ വളരെ മനോഹരമാണെന്നും പലരും കമന്റും ചെയ്യുന്നു.
എങ്ങനെ നായയെ തിരിച്ച് അവിടെ നിന്ന് കൊണ്ടുവന്നെന്നും ചില ചോദിക്കുന്നുണ്ട്. എന്നാൽ ഹസ്കി തിരികെ വീട്ടിലെത്തിയോ അതോ കരടികളുടെ കൂടെ പോയോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കൂട്ടികൾ പാടുന്ന ഒരു റഷ്യൻ പാട്ടിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.