
കൊച്ചി: മദ്ധ്യ പൂർവേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതോടെ ക്രൂഡോയിൽ വിപണി കടുത്ത സമ്മർദ്ദത്തിലേക്ക് നീങ്ങുന്നു. ഇസ്രയേലിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തുമെന്ന ആശങ്ക ശക്തമായതോടെ ക്രൂഡ് വില ആറ് മാസത്തെ ഉയർന്ന നിരക്കായ ബാരലിന് 90 ഡോളറിന് മുകളിലെത്തി. ഹമാസ് നേതാവിന്റെ മക്കൾ ഉൾപ്പെടെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനാൽ വെടിനിറുത്തൽ സാദ്ധ്യതകൾ മങ്ങുകയാണെന്നും വിലയിരുത്തുന്നു. ഇസ്രയേലിനെതിരെയുള്ള ഏതൊരു ആക്രമണത്തെയും പ്രതിരോധിക്കുമെന്ന അമേരിക്കയുടെ നിലപാടും നിക്ഷേപകരിൽ ആശങ്ക വർദ്ധിപ്പിക്കുന്നു.
അതേസമയം അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ പലിശ കുറയ്ക്കാനുള്ള തീരുമാനം വൈകുമെന്ന വാർത്തകൾ വിപണിക്ക് നേരിയ ആശ്വാസം പകരുന്നു.