തിരുവനന്തപുരം: ഇ.ഡി മുഖ്യനെതിരെയും, സി.പി.എം കെ. സുരേന്ദ്രനെതിരെയും അനങ്ങാത്തത് വ്യക്തമായ പരസ്പര ധാരണ മൂലമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ. എൽ.ഐ.സി ഏജന്റ്സ് കോൺഗ്രസ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ. മോഹനൻ നായർ അദ്ധ്യക്ഷനായി. എൻ.സുരേഷ്‌കുമാർ,പി.മോഹൻദാസ്,എസ്.കൃഷ്‌ണൻ നായർ,കെ.വി.നമ്പൂതിരി,പൂന്തുറ മാഹീൻകണ്ണ്,ഷാജിമോൻ,വാണ്ട സതീഷ് എന്നിവർ സംസാരിച്ചു.