
ചണ്ഡീഗർ: അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകരിൽ ഒരാളുടെ മകൻ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. പഞ്ചാബിലെ ഫരീദ്കോട്ട് മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായാണ് സരബ്ജിത് സിംഗ് ഖൽസ മത്സരിക്കുന്നത്.
ഇന്ദിരാഗാന്ധിയുടെ രണ്ട് കൊലയാളികളിൽ ഒരാളായ ബിയാന്ത് സിംഗിന്റെ മകനാണ്. 2009ലും 2014ലും സരബ്ജിത് സിംഗ് ഖൽസ ബതിന്ഡ, ഫത്തേഗഡ് സാഹിബ് സീറ്റുകളിൽ നിന്ന് ലോക്‌സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടുണ്ട്. 2019ൽ ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥിയായിരുന്നു. 1984 ഒക്‌ടോബർ 31ന് അംഗരക്ഷകരായിരുന്ന ബിയാന്ത് സിംഗും സത്വന്ത് സിഗും ചേർന്നാണ് ഇന്ദിരാഗാന്ധിയെ വെടിവച്ച് കൊന്നത്. സരബ്ജിത് സിംഗ് ഖൽസയുടെ അമ്മ ബിമൽ കൗറും മുത്തച്ഛൻ സുച സിംഗും 1989ൽ എം.പിമാരായിരുന്നു.