തിരുവനന്തപുരം:കാമ്പിശ്ശേരി,തോപ്പിൽ ഭാസി ജന്മശതാബ്‌ദി വർഷത്തോടനുബന്ധിച്ച് അഞ്ച് ദിനങ്ങളിലായി നടന്നുവരുന്ന സർഗസ്‌മൃതിക്ക് ഭാരത് ഭവനിൽ ഇന്ന് സമാപനം. ശ്രീകുമാരൻ തമ്പി ഉദ്‌ഘാടനവും അനുസ്മരണ പ്രഭാഷണവും നിർവഹിക്കും.ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിക്കും. കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി,മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു,ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ,ആർട്ടിസ്റ്റ് സുജാതൻ,വയലാർ രാമവർമ്മ സാംസ്‌കാരിക വേദി പ്രസിഡന്റ് ഡോ.രാജ്‌മോഹൻ,വി.എസ്.രാജേഷ്,ആർ.പാർവ്വതി ദേവി,പ്രൊഫ.അലിയാർ,കാമ്പിശ്ശേരിയുടെ മകൻ റാഫി കാമ്പിശ്ശേരി, തോപ്പിൽ ഭാസിയുടെ മകൾ മാല തുടങ്ങിയവർ പങ്കെടുക്കും.