d

കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ സി.പി,​എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എം.പിയുമായ പി.കെ. ബിജുവിനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു. എട്ടരമണിക്കൂറാണ് ബിജുവിനെ ഇ.ഡി ചോദ്യം ചെയ്തത്. കേസിൽ അറസ്റ്റിലായ പ്രതികളുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ,​ പാർട്ടി അന്വേഷണത്തിലെ കണ്ടെത്തലുകൾ എന്നീ വിഷയങ്ങളിൽ വ്യക്തത വരുത്താനാണ് ഇ.ഡി നീക്കം.

രണ്ടു ദിവസങ്ങളിലായി 15 മണിക്കൂറിലേറെയാണ് ഇ.ഡി ബിജുവിനെ ചോദ്യം ചെയ്തത്. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാർ ബിജുവിന് അഞ്ച് ലക്ഷം രൂപ നൽകിയതായി സി.പി.എം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു. ആ‌ർ.സി ബുക്ക് പണയം വച്ചാണ് പണം വാങ്ങിയതെന്നും ഈ പണം തിരിച്ച് നൽകിയിട്ടില്ലെന്നും ബിജു പറഞ്ഞു,​

അതേസമയം ​ക​രു​വ​ന്നൂ​ർ​ ​ബാ​ങ്കി​ന് ​പു​റ​മേ​ ​സം​സ്ഥാ​ന​ത്തെ​ ​മ​റ്റ് ​സ​ഹ​ക​ര​ണ​ ​ബാ​ങ്കു​ക​ളി​ലെ​ ​ത​ട്ടി​പ്പും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കാ​നുള്ള നീക്കത്തിലാണ് ​ ​ബി.​ജെ.​പി.​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​ ​ബാ​ങ്കു​ക​ൾ​ക്കെ​തി​രെ​ ​സ​മ​രം​ ​ശ​ക്ത​മാ​ക്കും.​ ​സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ൽ​ ​സ്വാ​ധീ​നം​ ​ഉ​റ​പ്പി​ക്കാ​ൻ​ ​ബി.​ജെ.​പി​ ​സ​ഹ​ക​ര​ണ​ ​സെ​ല്ലു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​വും​ ​ശ​ക്തി​പ്പെ​ടു​ത്തും.

ക​രു​വ​ന്നൂ​ർ​ ​ത​ട്ടി​പ്പി​ൽ​ ​സി.​പി.​എം​ ​നേ​താ​ക്ക​ളെ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​ഇ.​ഡി​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​തു​ട​രു​മ്പോ​ഴാ​ണ് ​മ​റ്റ് ​ത​ട്ടി​പ്പു​ക​ളും​ ​ബി.​ജെ.​പി​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്.​ ​സി.​പി.​ഐ,​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ബാ​ങ്കു​ക​ള​ട​ക്ക​മാ​ണി​ത്.​ ​പ​ല​യി​ട​ത്തും​ ​നി​ക്ഷേ​പ​ക​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​സ​മ​ര​സ​മി​തി​ ​രൂ​പീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.​ ​സി.​പി.​എം​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​തൃ​ശൂ​ർ​ ​കു​ട്ട​നെ​ല്ലൂ​ർ​ ​സ​ഹ.​ ​ബാ​ങ്ക് ​ത​ട്ടി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് 18​ന് ​സ​മ​ര​സ​മി​തി​യു​ണ്ടാ​ക്കും.​ ​ഇ​വി​ടെ​ 100​ ​കോ​ടി​ ​ത​ട്ടി​ച്ചെ​ന്നാ​ണ് ​ആ​രോ​പ​ണം.

സി.​പി.​ഐ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ​റ​പ്പൂ​ക്ക​ര​ ​പ​ഞ്ചാ​യ​ത്ത് ​പ​ട്ടി​ക​ജാ​തി​ ​സ​ഹ.​സം​ഘ​ത്തി​ൽ​ ​ര​ണ്ട​ര​ക്കോ​ടി​ ​ത​ട്ടി​ച്ച​താ​യും​ ​ആ​രോ​പണമുണ്ട്.​ ​അ​റ​സ്റ്റ് ​വാ​റ​ണ്ടും​ ​കേ​സെ​ടു​ക്കാ​ൻ​ ​കോ​ട​തി​ ​ഉ​ത്ത​ര​വു​മു​ണ്ടെ​ങ്കി​ലും​ ​പൊ​ലീ​സ് ​ന​ട​പ​ടി​യി​ല്ല.​ ​പു​ത്തൂ​ർ​ ​സ​ഹ.​ ​ബാ​ങ്കി​ൽ​ ​കോ​ൺ​ഗ്ര​സ് ​ഭ​ര​ണ​കാ​ല​ത്ത് 36​ ​കോ​ടി​യു​ടെ​ ​ത​ട്ടി​പ്പു​ണ്ടാ​യി.​ ​ഇ.​ഡി​യെ​ക്കൊ​ണ്ട് ​അ​ന്വേ​ഷി​പ്പി​ക്കാ​നാ​ണ് ​നീ​ക്കം.​ ​നി​ല​വി​ൽ​ ​സി.​പി.​എ​മ്മാ​ണ് ​ഭ​രി​ക്കു​ന്ന​ത്.

ക​ണ്ട​ല,​ ​മാ​വേ​ലി​ക്ക​ര,​ ​കോ​ന്നി,​ ​മാ​രാ​യ​മു​ട്ടം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ​ഹ.​ ​ബാ​ങ്ക് ​ത​ട്ടി​പ്പി​നെ​തി​രെ​യും​ ​സ​മ​രം​ ​ശ​ക്ത​മാ​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​സ​ഹ​ക​ര​ണ​ ​ത​ട്ടി​പ്പ് ​സം​ബ​ന്ധി​ച്ച് ​പൊ​ലീ​സി​ലു​ള്ള​ ​കേ​സു​ക​ളു​ടെ​ ​ക​ണ​ക്കെ​ടു​ത്ത് ​അ​വ​യെ​ക്കു​റി​ച്ചും​ ​ഇ.​ഡി​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യേ​ക്കും.