d

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിക്കും കുടുംബത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഡംബര ബംഗ്ലാവുകളും വില്ലകളും അപ്പാർട്ട്മെന്റുകളും ഉണ്ട്. അവരുടെ മുംബയിലെ വസതിയായ ആന്റിലിയ ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ വീടാണ്,​ വീടുകളും വ്യവസായ സ്ഥാപനങ്ങളും ബ്രാൻഡുകളും കോടികൾ എറിഞ്ഞ് സ്വന്തമാക്കുന്ന അംബാനി കുടുംബം അടുത്തിടെ നടത്തിയ ഒരു വില്പനയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ലോസ് ആഞ്ചലസിലെ തന്റെ ആഡംബര വസതി വിറ്റതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബെവർലി ഹിൽസിൽ സ്ഥിതി ചെയ്യുന്ന ഈ വസതി ഹോളിവുഡിലെ താരദമ്പതികളായ ജെന്നിഫർ ലോപ്പസും ബെൻ അഫ്ലക്കുമാണ് വാങ്ങിയത്. 494 കോടി രൂപയ്ക്കാണ് വില്പന നടന്നതെന്നാണ് റിപ്പോർട്ട്. 38000 ചതുരശ്ര അടി വിസ്തീർണമാണ് വസതിയ്ക്കുള്ളത്. 12 കിടപ്പുമുറികളും 24 ബാത്ത് റൂമുകളുമുള്ള വസതിയിൽ പ്രത്യേക സ്പായും ജിമ്മുകളും സലൂണുകളും ഇൻഡോർ ബാഡ്‌മിന്റൺ കോർട്ടുകളും ഉൾപ്പെടുന്നു.

മാതാവ് നിത അംബാനിക്കൊം ഇഷ ഏറെക്കാലം ഇവിടെ താമസിച്ചിരുന്നു. 2022ൽ തന്റെ ഗർഭകാലം ഇഷ ചെലവഴിച്ചതും ഈ വീട്ടിലായിരുന്നു.

മുംബയിലെ ഗുലിത എന്ന ബംഗ്ലാവിലാണ് ഇഷ അംബാനിയും ആനന്ദ് പിരാമലും ഇപ്പോൾ താമസിക്കുന്നത്,​ 50,000 ചതുരശ്ര അടി വിസ്തൃതിയുള്ള വസതി മുംബയിലെ ബാന്ദ്ര-വർളി സീ ലിങ്കിന് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്. ഇതിന് 1000 കോടി രൂപ വില വരും.

View this post on Instagram

A post shared by Isha Ambani Piramal (@_ishaambanipiramal)