d

തിരുവനന്തപുരം: വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ടുയാത്രക്കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. വസ്ത്രങ്ങൾക്കുള്ളിൽ രഹസ്യ അറയുണ്ടാക്കിയാണ് തമിഴ്‌നാട് സ്വദേശികളായ യാത്രക്കാർ സ്വ‌ർണം കടത്താൻ ശ്രമിച്ചത്. ഇവരിൽ നിന്ന് അരക്കിലോ തൂക്കം വരുന്ന സ്വർണമാണ് പിടിച്ചെടുത്തത് . ഇവയ്ക്ക് വിപണിയിൽ 35.14 ലക്ഷം രൂപ വിലമതിക്കും.

കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റാണ് സ്വർണം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ ദമാമിൽ നിന്നെത്തിയ വിമാനത്തിലാണ് പ്രതികൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് സ്വർണ ബിസ്കറ്റുകളും നാണയങ്ങളും മാലയും കണ്ടെടുത്തു. ഇവർക്കെതിരെ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്.

അതേസമയം തി​രു​വ​ന​ന്ത​പു​രം​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​വ്യാ​ജ​ ​പാ​സ്‌​പോ​ർ​ട്ടു​മാ​യി​ ​എ​ത്തി​യ​ ​ത​മി​ഴ്നാ​ട് ​സ്വ​ദേ​ശി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ​ ത​മി​ഴ്നാ​ട് ​സേ​ലം​ ​ഗം​ഗാ​വ​ലി​ ​ത​മ്മാം​പെ​ട്ടി​ ​ഗാ​ന്ധി​ന​ഗ​ർ​ ​ദ​ർ​ഗ​ ​സ്ട്രീ​റ്റി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​അ​ബ്ദു​ൽ​ ​ഖാ​ദ​റി​ന്റെ​ ​ഭാ​ര്യ​ ​ജെ​റീ​ന​ ​അ​ബ്ദു​ൽ​ ​ഖാ​ദ​റാ​ണ് ​(38​)​ ​വ​ലി​യ​തു​റ​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്. .​ഫ്ലൈ​റ്റ് ​ന​മ്പ​ർ​ 3​L​-​ 134​ ​വി​മാ​ന​ത്തി​ൽ​ ​അ​ബു​ദാ​ബി​യി​ലേ​ക്ക് ​പോ​കാ​ൻ​ ​വ്യാ​ജ​ ​പാ​സ്പോ​ർ​ട്ടു​മാ​യി​ ​എ​ത്തു​ക​യാ​യി​രു​ന്നു.​ ​എ​മി​ഗ്രേ​ഷ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ​രാ​തി​യി​ൽ​ ​വ​ലി​യ​തു​റ​ ​പൊ​ലീ​സാണ് ഇവരെ ​അ​റ​സ്റ്റ് ​ചെ​യ്തത്.