pic

ലാഹോർ: പാകിസ്ഥാനിൽ കടുത്ത ദാരിദ്ര്യത്തിൽ മനംനൊന്ത് ഭാര്യയെയും ഏഴ് മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ. ഇന്നലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ സജാദ് ഖോഖർ ( 42 ) എന്ന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് മാനസികമായി പ്രശ്നങ്ങൾ നേരിട്ടിരുന്ന ഇയാൾ ഭാര്യയുമായി കലഹം പതിവായിരുന്നു. മഴു ഉപയോഗിച്ചാണ് കൊലപാതകങ്ങൾ നടത്തിയത്. എട്ട് മാസം മുതൽ 10 വയസു വരെ പ്രായമുള്ള നാല് പെൺമക്കളും മൂന്ന് ആൺ മക്കളുമാണ് ഇയാൾക്കുള്ളത്. ഭാര്യയ്ക്കും മക്കൾക്കും ആഹാരം നൽകാൻ ഇനി തനിക്കാവില്ലെന്നും അതിനാലാണ് കൊലപാതകങ്ങൾ നടത്തിയതെന്നും പ്രതി പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാത്ത പാകിസ്ഥാനിൽ സാധാരണ കുടുംബങ്ങളിൽപ്പെട്ട ആയിരങ്ങളാണ് ഒരു നേരത്തെ ആഹാരത്തിനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത്.