
തിരുവനന്തപുരം: തലസ്ഥാനത്തെ ലുലു മാളിൽ ഇന്നുമുതൽ 21-ാം തീയതി വരെ വമ്പൻ ഓഫറുകളുമായി 'വിഷു കെെനീട്ടം'. വിഷു വിഭവങ്ങൾ വൻ വിലക്കുറവിൽ ഇവിടെ നിന്ന് വാങ്ങാം. കൂടാതെ വെറും 649 രൂപയ്ക്ക് വിഷു കിറ്റും സ്വന്തമാക്കാം. വിഷു സദ്യയ്ക്കുള്ള ഓർഡർ തുടരുന്നു. 444 രൂപയാണ് വിഷു സദ്യയ്ക്ക്. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയ്ക്കും ഡിസ്കൗണ്ടുകളും ഓഫറുകളും ലഭിയ്ക്കും.

ടിവി, ഫോൺ, സെെക്കിൾ, ഫ്രിഡ്ജ്, എ സി, ലാപ്പ് ടോപ്പ് എന്നിവയ്ക്കും വമ്പൻ ഓഫറുണ്ട്. 86,299 രൂപയുടെ എൽ ജി ഫ്രിഡ്ജ് വെറും 64,900 രൂപയ്ക്ക് ലഭിക്കും. എ സി വാങ്ങുമ്പോൾ ഇ എം എ സൗകര്യവുമുണ്ട്.