sd

ദുൽഖർ സൽമാൻ നായകനായി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്കർ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ലളിതമായി ജീവിക്കുന്ന ബാങ്ക് കാഷ്യറുടെ വേഷം ആണ് ദുൽഖർ അവതരിപ്പിക്കുന്നത്.വലിയൊരു സമ്പത്ത് സമ്പാദിക്കാനുള്ള ഭാസ്കറിന്രെ അസാധാരണ യാത്രയാണ് ടീസർ പിന്തുടരുന്നത്. "ഒരു ഇടത്തരക്കാരന് പിശുക്ക് ജീവിതം നയിച്ച് തന്റെ സമ്പാദ്യം വർദ്ധിപ്പിക്കാനും വെല്ലുവിളിക്കുകയാണെങ്കിൽ വലിയ തുക ചെലവഴിക്കാനും കഴിയും" എന്ന ഭാസ്കറിന്റെ ഡയലോഗ് ടീസറിൽ പ്രതിധ്വനിക്കുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് ? എങ്ങനെയാണ് ഇത്രയും വലിയ പണം സമ്പാദിച്ചത് ? തുടങ്ങിയ ചോദ്യങ്ങൾ ടീസറിലൂടെ പ്രേക്ഷകരിൽ കൗതുകമുണർത്തുന്നു. മീനാക്ഷി ചൗധരിയാണ് നായിക. സിത്താര എന്റർടെയ്മെൻ്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമ്മാണം. ജി.വി പ്രകാശ് കുമാർ ആണ് സംഗീതം.ഛായാഗ്രഹണം നിമിഷ് രവി, പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ, എഡിറ്റർ നവിൻ നൂലി. പി.ആർ. ഒ ശബരി.