gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. പവന് ഇന്ന് 800 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ആദ്യമായി 53,000ത്തിന് മുകളിലെത്തി വിപണി നിരക്ക്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില 53,760 രൂപയാണ്. ഇന്നലെ 52,960 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6720 രൂപയാണ്.

18 കാരറ്റ് സ്വർണത്തിന്റെ വില 5620 രൂപയാണ്. 24 കാരറ്റ് സ്വർണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയായി. വെള്ളി വിലയും ഉയരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്. ഹാൾമാ‌ർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

ഏപ്രിലിലെ സ്വർണനിരക്ക്

ഏപ്രിൽ 1 ₹ 50,880 രൂപ
ഏപ്രിൽ 2 ₹ 5,0680 രൂപ
ഏപ്രിൽ 3 ₹ 51,280 രൂപ
ഏപ്രിൽ 4 ₹ 51,680 രൂപ
ഏപ്രിൽ 5 ₹ 51,320 രൂപ
ഏപ്രിൽ 6 ₹ 52,280 രൂപ
ഏപ്രിൽ 7 ₹ 52,280 രൂപ
ഏപ്രിൽ 8 ₹ 52,520 രൂപ

ഏപ്രിൽ 9 ₹ 52,800 രൂപ

ഏപ്രിൽ10 ₹ 52,880 രൂപ

ഏപ്രിൽ 11 ₹ 52,960 രൂപ

ഏപ്രിൽ 12 ₹ 53,760 രൂപ