
സുരാജ് വെഞ്ഞാറമൂട്, വിനായകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പ്രേംശങ്കർ സംവിധാനം ചെയ്യുന്ന തെക്ക് വടക്ക് എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. ഐഎഫ്.എഫ്.കെയിൽ മത്സര വിഭാഗത്തിലെത്തിയ രണ്ടു പേർ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രേംശങ്കർ.ശങ്കുണ്ണി എന്ന കഥാപാത്രത്തെ സുരാജും മാധവനെ വിനായകനും അവതരിപ്പിക്കുന്നു.മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേശ്,മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജയിംസ് പാറക്കൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ജല്ലിക്കട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾക്കു രചന നിർവഹിച്ച എസ്.ഹരീഷ് ആണ് തിരക്കഥ. ഹരീഷിന്റെ രാത്രി കാവൽ എന്ന കഥയെ ആസ്പദമാക്കിയാണ് തിരനാടകം.സുരേഷ് രാജനാണ് ഛായാഗ്രഹണം.സാം സി. എസ് സംഗീതം ഒരുക്കുന്നു.ഒടിയനു ഗാനങ്ങൾ രചിച്ച ലഷ്മി ശ്രീകുമാറാണ് ഗാന രചന. പ്രൊഡക്ഷൻ കൺട്രോളർ- സജി ജോസഫ്.
നാൽപ്പതുദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്.
അഞ്ജനാ ടാക്കീസും പ്രശസ്ത സംവിധായകൻ വി.എ ശ്രീകുമാറിന്റെ ഉടമസ്ഥതയിലെ വാർസ് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.