x


സിജു വിത്സൻ നായകനായി പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന
പഞ്ചവത്സര പദ്ധതി ഏപ്രിൽ 27ന് പ്രദർശനത്തിനെത്തുന്നു. പി.പി. കുഞ്ഞികൃഷ്ണനും പ്രധാനവേഷം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ ആണ് നായിക.
നിഷ സാരംഗ് , ഹരീഷ് പേങ്ങൻ,സിബി തോമസ്, ജോളി ചിറയത്ത്, പി. എ. ലാലി തുടങ്ങിയവരാണ്
മറ്ര് താരങ്ങൾ. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ .ജി അനിൽകുമാർ നിർമ്മിക്കുന്ന "ചിത്രത്തിന് സജീവ് പാഴൂർ തിരക്കഥ എഴുതുന്നു.
ആൽബി ഛായാഗ്രഹണം നിർവഹിക്കുന്നു.
റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക്
ഷാൻ റഹ്മാൻ സംഗീതം പകരുന്നു.എഡിറ്റിംഗ്-കിരൺ ദാസ്.
പി .ആർ .ഒ എ .എസ് ദിനേശ്.