തിരുവനന്തപുരം:ജില്ലയിലെ രണ്ട് സീറ്റും അഭിമാനിക്കാവുന്ന ഭൂരിപക്ഷത്തോടെ ഐക്യ ജനാധിപത്യമുന്നണി നിലനിർത്തുമെന്ന് ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവി.പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെന്റർ ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനാല് നിയോജക മണ്ഡലങ്ങൾക്കായും വെവ്വേറെ മേശകളാണ് കോൾ സെന്ററിൽ ക്രമീകരിച്ചിട്ടുള്ളത്.യു.ഡി.എഫ് സെക്രട്ടറി സി.പി.ജോൺ,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗായത്രി വി.നായർ,സംസ്ഥാന ഉപാദ്ധ്യക്ഷ ആർ.ലക്ഷ്മി,ചെമ്പഴന്തി അനിൽ,എം.ശ്രീകണ്ഠൻ നായർ, വിനോദ്സെൻ,സി.എസ്.ലെനിൻ, കുടപ്പനക്കുന്ന് സുഭാഷ്, ഗ്ലാഡിസ് തുടങ്ങിയവർ പങ്കെടുത്തു.