
പിറന്നാൾ ദിനത്തിലും വിവാഹ വാർഷിക ദിനത്തിലും മറ്റ് പ്രത്യേക ദിവസങ്ങളിലും ഇഷ്ടപ്പെടുന്നവർക്ക് എന്തെങ്കിലും സമ്മാനം നൽകുന്നത് നമ്മുടെയെല്ലാം ശീലമാണ്. യുഎഇയിൽ ബിസിനസ് ചെയ്യുന്ന വിവേക് കുമാർ രംഗ്ത എന്നയാൾ ഇത്തരത്തിലൊരു സമ്മാനം തന്റെ മകന് നൽകിയത് ഇതിനിടെ വാർത്തയായി.മകന്റെ 18-ാം പിറന്നാളിന് അഞ്ച് കോടി രൂപ വിലവരുന്ന ലംബോർഗിനി ഹുറാകാൻ കാർ വാങ്ങി നൽകിയത്. വി കെ ആർ എന്ന ഗ്രൂപ്പിന്റെ അമരക്കാരനാണ് വിവേക്.
മകൻ തരുഷിന്റെ 18-ാം വയസ് പിറന്നാളിനാണ് വിവേക് അഞ്ച് കോടി രൂപ വിലവരുന്ന ലംബോർഗിനി ഹുറാകാൻ എസ്ടിഒ വാങ്ങിനൽകിയത്. തരുണിന്റെ സ്വപ്നവാഹനം ആയിരുന്നു ഹുറാകാൻ. തന്റെ മകന് വിവേക് ഹുറാകാൻ വാങ്ങി നൽകുന്ന ചിത്രം തരുഷ് തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. എന്റെ ഈ സ്വപ്നവാഹനം സമ്മാനമേകി18-ാം വയസ് പിറന്നാൾ മനോഹരമാക്കിയ അച്ഛനോടും അമ്മയോടും നന്ദി പറയുന്നു.നിങ്ങളുടെയെല്ലാം സ്നേഹവും പിന്തുണയും എനിക്കെല്ലാമെല്ലാമാണ്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ വീഡിയോയ്ക്ക് 1.1 മില്യൺ വ്യൂവ്സാണ് ലഭിച്ചത്. 40000ലധികം ലൈക്കുംകിട്ടി. മത്സരയോട്ടങ്ങളിലും നിരത്തുകളിലും മികച്ച പെർഫോമൻസാണ് ഹുറാകാൻ പുറത്തെടുക്കുന്നത്. 100 കിലോമീറ്റർ വേഗം 0.3 സെക്കന്റ് കൊണ്ട് കൈവരിക്കാനാകുന്ന ഹുറാകാൻ 5204 സിസി പെട്രോൾ എഞ്ചിനാണ്. 630 ബിഎച്ച്പി പവറും 565എൻഎം ടോർക്കുമാണ് ഹുറാകാന് ഉള്ളത്. പരമാവധി വേഗം കൈവരിക്കാനാകുക 310 കിലോമീറ്ററാണ്. എസ്ടിഒ, റെയിൻ, ട്രോഫി എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളാണ് ഇതിനുള്ളത്. 2020 നവംബറിലാണ് ലംബോർഗിനി ഹുറാകാൻ എസ്ടിഒ പുറത്തിറക്കിയത്.