
ചെന്നൈ: തമിഴ്നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖമുള്ള 'ജി- പേ" ക്യൂ ആർ കോഡ് പോസ്റ്ററുകളുമായി ഡി.എം.കെ പ്രചാരണം. പോസ്റ്ററിലെ കോഡ് സ്കാൻ ചെയ്താൽ ബി.ജെ.പിയുടെ ഇലക്ടറൽ ബോണ്ട് കുംഭകോണത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ വീഡിയോ കാണാം. സി.എ.ജി റിപ്പോർട്ടിലെ ആരോപണങ്ങൾ, തട്ടിപ്പ് എന്നിവയും വിരവരിക്കുന്നുണ്ട്. കോഡ് സ്കാൻ ചെയ്ത് അഴിമതികൾ മുഴുവൻ കാണൂ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ബുധനാഴ്ച വെല്ലൂരിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി ഡി.എം.കെക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. അതിനു മറുപടിയായാണ് ഡി.എം.കെയുടെ ജി- പേ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.