ss

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവാസ് നാസർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അടിയോസ് അമിഗോ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ്‌ ഉസ്‌മാൻ ആണ് നിർമ്മാണം. തല്ലുമാല എന്ന ചിത്രത്തിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി നവാസ് നാസർ പ്രവർത്തിച്ചിട്ടുണ്ട്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്കുശേഷം തങ്കം രചന നിർവഹിക്കുന്ന ചിത്രത്തിന് ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം : ഗോപിസുന്ദർ, വിതരണം: സെൻട്രൽ പിക്‌ചേഴ്സ്.