ambala

അമ്പലപ്പുഴ: കാപ്പ പ്രകാരം നാടുകടത്തിയ പ്രതി നാട്ടിലെത്തിയപ്പോൾ പിടിയിലായി. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ് കാക്കരിയിൽ ജോസഫിനെയാണ് (ഓമനക്കുട്ടൻ -23) പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. പാട്ടുകളം ക്ഷേത്രത്തിന് സമീപം മണിമന്ദിരത്തിൽ ജോസ് ആന്റണിയെ സംഘം ചേർന്ന് മർദ്ദിച്ചസംഭവത്തിലും കാപ്പ നിയമം ലംഘിച്ചതിനുമാണ് അറസ്റ്റ്. സംഭവത്തിന് ശേഷം മാസങ്ങളായി പ്രതി കൊച്ചി തോപ്പുംപടി ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾക്കെതിരെ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പുന്നപ്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിർമ്മൽ ബോസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.എൽ.ആനന്ദ് , എസ്.സി.പി.ഒ വിനിൽ, ഹരി, രതീഷ്, ബിനു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.