s

ശ്രീനഗർ: ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസ്(ജെ.കെ.എൻ.സി) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടി പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയാണ് പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള ബാരാമുള്ളയിൽ മത്സരിക്കും. വടക്കൻ കാശ്മീരിൽ ബി.ജെ.പി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് താൻ വടക്കൻ കാശ്മീരിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതെന്നും വടക്കൻ കാശ്മീരിൽ ഈ ശക്തികളെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നതായും ഒമർ അബ്ദുള്ള പറഞ്ഞു.