s



വേ ടു ഫിലിംസ് എന്റർടെയ്മെന്റ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നീ ബാനിൽ കെ.ഷെമീർ രചനയും സംവിധാനവും നിർവഹിച്ച് പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന മുറിവ് എന്ന ചിത്രത്തിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയ എന്നിവരും താരനിരയിലുണ്ട്.
നിരവധി പുതുമുഖങ്ങൾക്കൊപ്പം ഷാറൂഖ് ഷമീർ, റിയാദ് മുഹമ്മദ്, കൃഷ്ണ പ്രവീണ, സോന ഫിലിപ്പ്, അൻവർ ലുവ, ശിവ, ഭഗത് വേണുഗോപാൽ, ദീപേന്ദ്ര, ജയകൃഷ്ണൻ, സൂര്യകല, ലിജി ജോയ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. . ഹരീഷ് എ.വി ഛായാഗ്രഹണം നി‌ർവഹിക്കുന്നു. അടുത്ത മാസം ചിത്രം തിയേറ്ററിൽ എത്തും. പി.ആർ. ഒ പി. ശിവപ്രസാദ്.