തിരുവനന്തപുരം: വസ്ത്രങ്ങൾക്കുള്ളിൽ രഹസ്യ അറയുണ്ടാക്കി സ്വർണം കടത്താൻ ശ്രമിച്ച രണ്ട്‌യാത്രക്കാരെ വിമാനത്താവളത്തിൽ പിടികൂടി. തമിഴ്‌നാട് സ്വദേശികളായ യാത്രക്കാരിൽ നിന്നായിരുന്നു കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് സ്വർണം പിടിച്ചെടുത്തത്. അരക്കിലോയോളം തൂക്കമുള്ള 35.14 ലക്ഷം രൂപയുടെ സ്വർണമാണ് കണ്ടെടുത്തത്. കഴിഞ്ഞദിവസം സൗദിഅറേബ്യയിലെ ദമാമിൽ നിന്നുള്ള വിമാനത്തിൽ എത്തിയവരായിരുന്നു ഇവർ. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്വർണബിസ്‌ക്കറ്റുകൾ, നാണയങ്ങൾ, മാല എന്നിവയാണ് വസ്ത്രങ്ങളിലെ രഹസ്യ അറകളിൽ നിന്ന് കണ്ടെടുത്തത്. ഇവർക്കെതിരെ കസ്റ്റംസ് കേസെടുത്തു.