
കൊച്ചി: മാർച്ചിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 4.85 ശതമാനമായി താഴ്ന്നു. പത്ത് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫെബ്രവുരിയിലിത് 5.09 ശതമാനമായിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങൾ, ഇന്ധനം എന്നിവയിലെ കുറവാണ് അനുകൂലമായത്. ഇതോടെ നടപ്പുവർഷം റിസർവ് ബാങ്ക് മുഖ്യ പലിശ കുറയ്ക്കാൻ സാദ്ധ്യതയേറി.