k

ഐശ്വര്യത്തിന്റെ കണിക്കൊന്ന പൂക്കളുമായി വീണ്ടും ഒരു വിഷുക്കാലം വരവായി . വിഷുവിന്റെ പ്രധാന ചടങ്ങാണ് വിഷുക്കണി. വി​ഷു​ക്ക​ണി​ ​ആ​ചാ​ര​പ​ര​മാ​യി​ ​ത​ന്നെ​ ​ഒ​രു​ക്ക​ണം. ​വി​ഷു​ക്ക​ണി​ ഒരുക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം.

കണിയൊരുക്കാൻ വേ​ണ്ട​ത്

നി​ല​വി​ള​ക്ക്,​ ​ഓ​ട്ടു​രു​ളി,​ ​ഉ​ണ​ക്ക​ല​രി,​ ​നെ​ല്ല്,​ ​നാ​ളി​കേ​രം,​ ​സ്വ​ർ​ണ്ണ​ ​നി​റ​മു​ള്ള​ ​ക​ണി​വെ​ള്ള​രി,​ ​ച​ക്ക,​ ​മാ​ങ്ങ,​ ​ക​ദ​ളി​പ്പ​ഴം,​ ​വാ​ൽ​ക്ക​ണ്ണാ​ടി,​ ​(​ആ​റ​ന്മു​ള​ലോ​ഹ​ക​ണ്ണാ​ടി​),​കൃ​ഷ്ണ​വി​ഗ്ര​ഹം,​ ​ക​ണി​ക്കൊ​ന്ന​ ​പൂ​വ്,​ ​എ​ള്ളെ​ണ്ണ​ ​(​വി​ള​ക്കെ​ണ്ണ​ ​പാ​ടി​ല്ല​ ​),​ ​തി​രി,​ ​കോ​ടി​മു​ണ്ട്,​ ​ഗ്ര​ന്ഥം,​ ​നാ​ണ​യ​ങ്ങ​ൾ,​ ​സ്വ​ർ​ണ്ണം,​ ​കു​ങ്കു​മം,​ ​ക​ണ്മ​ഷി,​ ​വെ​റ്റി​ല,​ ​അ​ട​യ്ക്ക,​ ​ഓ​ട്ടു​കി​ണ്ടി,​ ​വെ​ള്ളം. ​

വി​ഷു​ക്ക​ണി​ ​എ​ങ്ങ​നെ​ ​ഒ​രു​ക്കാം

​ക​ണി​യൊ​രു​ക്കാ​നാ​യി​ ​കൃ​ത്യ​മാ​യ​ ​ചി​ട്ട​ക​ളു​ണ്ട്.​ വി​വി​ധ​ ​നാ​ട്ടിൽ ​പ​ല​ ​രീ​തി​ക​ളാ​ണ് ​പി​ന്തു​ട​രു​ന്ന​ത്.​ ​ഓ​രോ​ ​വ​സ്‌​തു​വും​ ​സ​ത്വ,​ ​ര​ജോ,​ത​മോ​ ​ഗു​ണ​മു​ള്ള​വ​യാ​ണ്.​ ​ക​ണി​യൊ​രു​ക്കാ​ൻ​ ​സ​ത്വ​ഗു​ണ​മു​ള്ള​വ​യേ​ ​പ​രി​ഗ​ണി​ക്കാ​വൂ.​ ​തേ​ച്ചു​വൃ​ത്തി​യാ​ക്കി​യ​ ​നി​ല​വി​ള​ക്കേ​ ​ഉ​പ​യോ​ഗി​ക്കാ​വു,​ ​ഓ​ട്ടു​രു​ളി​യി​ൽ​ ​ക​ണി​യൊ​രു​ക്ക​ണം.​ ​തേ​ച്ചു​ ​വൃ​ത്തി​യാ​ക്കി​യ​ ​ഉ​രു​ളി​യി​ൽ​ ​ഉ​ണ​ക്ക​ല​രി​യും​ ​നെ​ല്ലും​ ​ചേ​ർ​ത്ത് ​പ​കു​തി​യോ​ളം​ ​നി​റ​യ്ക്കു​ക.​ ​ഇ​തി​ൽ​ ​നാ​ളി​കേ​ര​മു​റി​ ​വ​യ്ക്ക​ണം.​ ​നാ​ളി​കേ​ര​മു​റി​യി​ൽ​ ​എ​ണ്ണ​നി​റ​ച്ച് ​തി​രി​യി​ട്ടു​ ​ക​ത്തി​ക്കു​ന്ന​ ​പ​തി​വ് ​ചി​ല​യി​ട​ങ്ങ​ളി​ലു​ണ്ട്.​ ​സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള​ ​ക​ണി​വെ​ള്ള​രി,​ ​ച​ക്ക,​ ​മാ​ങ്ങ,​ ​ക​ദ​ളി​പ്പ​ഴം​ ​എ​ന്നി​വ​യാ​ണ് ​പി​ന്നീ​ട് ​വേ​ണ്ട​ത്.​ ​ച​ക്ക​ ​ഗ​ണ​പ​തി​യു​ടെ​ ​ഇ​ഷ്ട​ഭ​ക്ഷ​ണ​മെ​ന്നാ​ണ് ​വി​ശ്വാ​സം.​ ​മാ​ങ്ങ​ ​സു​ബ്ര​ഹ്‌​മ​ണ്യ​നും​ ​ക​ദ​ളി​പ്പ​ഴം​ ​ഉ​ണ്ണി​ക്ക​ണ്ണ​നും​ ​പ്രി​യ​മാ​ണ്.​ ​ഇ​ത്ര​യു​മാ​യാ​ൽ​ ​ഭ​ഗ​വ​തി​യു​ടെ​ ​സ്ഥാ​ന​മാ​യ​ ​വാ​ൽ​ക്ക​ണ്ണാ​ടി​ ​വ​യ്ക്കാം.​ ​ക​ണി​ക്കൊ​പ്പം​ ​സ്വ​ന്തം​ ​മു​ഖ​വും​ ​ക​ണ്ടു​ണ​രാ​ൻ​കൂ​ടി​യാ​ണി​ത്.​ ​ദൈ​വ​ത്തി​നൊ​പ്പം​ ​സ്വ​ത്വ​വും​ ​അ​റി​യു​ക​ ​എ​ന്നും​ ​സ​ങ്ക​ല്പ​വു​മു​ണ്ട്.​ ​ഇ​തി​ന​ടു​ത്തു​വ​യ്‌​ക്കാം.​ ​ദീ​പ​പ്ര​ഭ​യു​ടെ​ ​നി​ഴ​ൽ​ ​പ​തി​ക്കാ​ത്ത​ ​രീ​തി​യി​ൽ​ ​വേ​ണം​ ​കൃ​ഷ്‌​ണ​വി​ഗ്ര​ഹം​ ​വ​യ്ക്കാം.​ ​തൊ​ട്ട​ടു​ത്തു​ ​താ​ല​ത്തി​ൽ​ ​കോ​ടി​മു​ണ്ട്,​ ​ഗ്ര​ന്ഥം,​സ്വ​ർ​ണം,​ ​കു​ങ്കു​മ​ച്ചെ​പ്പ്,​ ​ക​ണ്മ​ഷി​ക്കൂ​ട്,​ ​വെ​റ്റി​ല​യും​ ​പാ​ക്കി​നു​മൊ​പ്പം​ ​നാ​ണ​യ​ത്തു​ട്ടു​ക​ൾ​ ​എ​ന്നി​വ​യും​ ​ക​ണി​കാ​ണാ​ൻ​ ​വേ​ണം.​ ​ല​ക്ഷ്‌​മി​ ​ദേ​വി​യു​ടെ​ ​പ്ര​തീ​ക​മാ​ണ് ​സ്വ​ർ​ണ​വും​ ​നാ​ണ​യ​ങ്ങ​ളും.​ ​ഗ്ര​ന്ഥം​ ​സ​ര​സ്വ​തി​യെ​ ​കു​റി​ക്കു​ന്നു.​ ​പ​ച്ച​ക്ക​റി​ ​വി​ത്തു​ക​ൾ​ ​വ​യ്ക്കു​ന്ന​തും​ ​ന​ല്ല​താ​ണ്.​ ​ക​ണി​ക​ണ്ട​ശേ​ഷം​ ​ഈ​ ​വി​ത്തു​ക​ൾ​ ​വി​ത​യ്ക്കു​ന്ന​ ​പ​തി​വ് ​ചി​ല​യി​ട​ങ്ങ​ളി​ലു​ണ്ട്.​ ​ഓ​ട്ടു​കി​ണ്ടി​യി​ൽ​ ​വെ​ള്ളം​ ​നി​റ​ച്ചു​വ​ച്ച് ​ജീ​വ​ന്റെ​യും​ ​പ്ര​പ​ഞ്ച​ത്തി​ന്റെ​യും​ ​ആ​ധാ​ര​മാ​യ​ ​ജ​ലം​ ​ക​ണ്ണി​ൽ​ത്തൊ​ട്ട​ശേ​ഷ​മാ​ക​ണം​ ​ക​ണി​കാ​ണേ​ണ്ട​ത്.