mv-balakrishnan

ഉദുമ: കാസർകോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണൻ ഇന്നലെ ഉദുമയിലായിരുന്നു പര്യടനം. പെരളത്ത് നിന്ന് തുടങ്ങി പെരുമ്പളയിൽ പര്യടനം സമാപിച്ചു.വിഷുക്കാലം പ്രമാണിച്ച് കണി വെക്കുന്ന ഇനങ്ങളടക്കം നൽകിയാണ് സ്ഥാനാർത്ഥിയെ സ്വീകരണ സ്ഥലങ്ങളിൽ വരവേറ്റത്. കണിക്കൊന്നയും വെള്ളരിയും കണിക്കലവുമെല്ലാം സ്ഥാനാർത്ഥിക്ക് ലഭിച്ചു.

ബാന്റും ചെണ്ടയും മുത്തുക്കുടകളുമൊക്കെയായി ആവേശഭരിതമാണ് എം.വി.ബാലകൃഷ്ണനുള്ള സ്വീകരണങ്ങൾ. ഉദയന​ഗർ, അമ്പലത്തറ, കല്യോട്ട്, പെരിയ, വെളുത്തോളി, പാക്കം, പൂച്ചക്കാട്, ഹദ്ദാദ് ന​ഗർ, അമ്പങ്ങാട്, കൂട്ടപ്പുന്ന, തിരുവക്കോളി, പാലക്കുന്ന്, കൊപ്പൽ, നാലാംവാതുക്കൽ, മാങ്ങാട്, കളനാട്, ചെമ്പരിക്ക, മേൽപറമ്പ്, പള്ളത്തിങ്കാൽ, ബെണ്ടിച്ചാൽ, കോളിയടുക്കം എന്നിവിടങ്ങളിൽ ഇന്നലെ സ്ഥാനാർത്ഥി എത്തി.

പെരളത്ത് റെഡ് യംഗ്സിന്റെ കൈകൊട്ടിക്കളിയായിരുന്നു ആകർഷക ഇനം. സി എച്ച്.കുഞ്ഞമ്പു എം.എൽ.എ, പി.ജനാർദനൻ, കെ.കുഞ്ഞിരാമൻ, ഇ. പത്മാവതി, ഡോ.സി ബാലൻ, കെ.മണികണ്ഠൻ, മധു മുതിയക്കാൽ, സി രാമചന്ദ്രൻ, പി.വി.രാജേന്ദ്രൻ, കെ.കുഞ്ഞിരാമൻ, തുളസീധരൻ ബളാനം, ബിജു ഉണ്ണിത്താൻ, എം.എ.ലത്തീഫ്, പി.കെ.അബ്ദുൽ റഹ്മാൻ, എം.അസൈനാർ, കെ .രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.