the-kerala-story

കോഴിക്കോട്: 'ദി കേരള സ്റ്റോറി' പ്രദ‌ർശിപ്പിക്കേണ്ടതില്ലെന്ന് താമരശേരി രൂപത കെ സി വൈ എമ്മിൽ തീരുമാനം. ഇന്നുചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. രൂപതയ്ക്ക് കീഴിലുള്ള 120 കെ സി വൈ എം യൂണിറ്റുകളിൽ ഇന്ന് സിനിമ പ്രദർശിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

തിരഞ്ഞടുപ്പിന് മുൻപ് സിനിമ പ്രദർശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചർച്ചകളിൽ നിന്നും വിട്ടുനിൽക്കണം എന്നുമാണ് കെ സി വൈ എം തീരുമാനിച്ചിരിക്കുന്നത്. സിനിമാ പ്രദർശനത്തിൽ സഭയ്ക്കുള്ളിൽ നിന്നുതന്നെ ഭിന്നാഭിപ്രായം ഉയർന്നിരുന്നു.


​ഇ​ടു​ക്കി​ ​രൂ​പ​ത​ ​​ദി​ ​കേ​ര​ള​ ​സ്‌​റ്റോ​റി​​ ​പ്ര​ദ​ർ​ശി​പ്പി​ച്ചതിന് പിന്നാലെയാണ് ആഹ്വാനവുമായി​ ​താ​മ​ര​ശേ​രി​ ​രൂ​പ​ത​ രംഗത്തെത്തിയത്.​ ​​ഇ​ട​വ​ക​ക​ളി​ലെ​ ​കു​ടും​ബ​ ​കൂ​ട്ടാ​യ്മ​ക​ളി​ൽ​ ​ ​സി​നി​മ​യു​ടെ​ ​ലി​ങ്ക് ​അ​യ​ച്ചു​ന​ൽ​കുകയും ചെയ്തിരുന്നു.​ സി​നി​മ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​ ​ഇ​ടു​ക്കി​ ​രൂ​പ​ത​യെ​ ​അ​ഭി​ന​ന്ദി​ച്ചും​ ​അ​ത് ​മാ​തൃ​ക​യാ​ണെ​ന്നും​ ​വ്യ​ക്ത​മാ​ക്കി​യാ​യിരുന്നു ​പ്ര​ദ​ർ​ശ​നം​ ​ന​ട​ത്താൻ നിശ്ചയിച്ചിരുന്നത്.

പ്ര​ദ​ർ​ശ​ന​ത്തി​ന് ​പി​ന്നി​ൽ​ ​രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് ​താ​മ​ര​ശേ​രി​ ​രൂ​പ​ത​ ​കെ സി വൈ എം​ ​ഡ​യ​റ​ക്ട​ർ​ ​ജോ​ർ​ജ്ജ് ​വെ​ള്ള​ക്കാ​കു​ടി​യി​ൽ​ ​പ​റ​ഞ്ഞിരുന്നു.​ ​നി​രോ​ധി​ത​ ​സി​നി​മ​യ​ല്ല.​ ​പ്ര​ദ​ർ​ശ​നം​ ​മു​സ്ലിംങ്ങ​ൾ​ക്ക് ​എ​തി​ര​ല്ല.​ ​മു​സ്ലിം​ ​സ​മു​ദാ​യ​ത്തെ​ ​ഇ​ക​ഴ്ത്തി​ക്കാ​ണി​ക്കാ​നു​ള്ള​ ​ശ്ര​മ​മ​ല്ല.​ ​തീ​വ്ര​മാ​യ​ ​ചി​ന്ത​യോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സം​ഘ​ട​ന​ക​ളും​ ​വ്യ​ക്തി​ക​ളും​ ​ഉ​ണ്ടെ​ന്ന​ ​തി​രി​ച്ച​റി​വ് ​സ​ഭ​യ്ക്കു​ണ്ട്.​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​ന്ന​ ​യ​ഥാ​ർ​ത്ഥ​ ​സം​ഭ​വ​മാ​ണ് ​സി​നി​മ.​ ​അ​ത് ​പ്ര​ദ​ർ​ശി​പ്പി​ച്ച​തി​ൽ​ ​ഇ​ടു​ക്കി​ ​രൂ​പ​ത​യെ​ ​ഒ​റ്റ​പ്പെ​ടു​ത്തേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​അ​ജ​ണ്ട​ ​വ​ച്ചു​ള്ള​ ​പ്ര​ണ​യ​ങ്ങ​ൾ​ക്ക് ​എ​തി​രെ​ ​ബോ​ധ​വ​ത്ക​ര​ണം​ ​അ​നി​വാ​ര്യ​മാ​ണെ​ന്നും​ അദ്ദേഹം ​വ്യ​ക്ത​മാ​ക്കിയിരുന്നു.