തിരുവനന്തപുരം: കേരള കൗൺസിൽ ഒഫ് ചർച്ചസിന്റെ (കെ.സി.സി) നേതൃത്വത്തിൽ രൂപീകരിച്ച സീനിയർ സിറ്റിസൺസ് കമ്മിഷന്റെ പ്രവർത്തനോദ്ഘാടനം പാളയം സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ കെ.സി.സി പ്രസിഡന്റ് ഡോ.അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ഡോ.ജോസഫ് സാമുവൽ കറുകയിൽ കോറെപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ചു. 'മുതിർന്ന പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തിൽ നടന്ന സെമിനാർ കെ.സി.സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ് ഉദ്ഘാടനം ചെയ്തു‌. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ സെമിനാർ നയിച്ചു. സാൽവേഷൻ ആർമി ചീഫ് സെക്രട്ടറി കേണൽ ഡാനിയേൽ ജെ.രാജ്,ലൂഥറൻ സിനഡ് പ്രസിഡന്റ് മോഹൻ മാനുവൽ,ബിഷപ് ഓസ്റ്റിൻ പോൾ,രാജു കുര്യൻ,ജോൺ ഡാനിയേൽ,മേജർ ആശാ ജസ്റ്റിൻ,കമ്മിഷൻ കൺവീനർ ഡോ.കോശി എം.ജോർജ് എന്നിവർ സംസാരിച്ചു.