
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വർഗീയ ഫസിസ്ററ് സർക്കാരിനെ പുറത്താക്കാൻ കോൺഗ്രസ്സും ഇന്ത്യ മുന്നണിയും ശ്രമിക്കുമ്പോൾ ആരെ പ്രധാനമന്ത്രി ആക്കാനാണ് കോൺഗ്രസിനെ തോൽപ്പിക്കാൻ പിണറായി ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന്, കേന്ദ്രത്തെ തെരഞ്ഞെടുപ്പ് കമ്മറ്റി ജനറൽ കൺവീനർ എൻ. ശക്തൻ ആവശ്യപ്പെട്ടു. ശശി തരൂരിന്റെ കോവളം മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്തു കൊണ്ട് കാഞ്ഞിരം കുളം ജംഗഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വത്തിന്റെ പേര് പറഞ്ഞു മുസ്ലിമുകളെയും കൃസ്ത്യാനികളെയും ദ്രോഹിക്കുന്ന പ്രവർത്തനമാണ് മോഡി നടത്തിക്കൊണ്ടിരിക്കുന്നത് . മണിപുരിൽ പള്ളികൾ തകർത്തപ്പോഴും, ജനങ്ങളെ കോല ചെയ്തപ്പോഴും തിരിഞ്ഞു നോക്കാത്ത മോദിക്ക് എല്ലാ ജനങ്ങളുടെയും വോട്ടു ചോദിക്കാൻ അവകാശമില്ല . ഐക്യ രാഷ്ട്രസഭ സെക്രെട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂർ പരാജയപെട്ടത് ഇന്ത്യക്കു നേട്ടമായി . കാര്യപ്രാപ്തിയുള്ള സമുന്നതനായ ഒരു പ്രിയ നേതാവിനെ നമുക്ക് ലഭിച്ചു. രാഹുൽ ഗാന്ധി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും പോപ്പുലറായ നേതാവാണ് ഡോ. ശശി തരൂർ . കഴക്കൂട്ടം കാരോട് ബൈ പാസ് വിഴിഞ്ഞം തുറമുഖപദ്ധതി കരമന കൊടിനട. റോഡിന്റെ വികസനം തുടങ്ങിയവയെല്ലാം ശശി തരൂരിന്റെ ഇടപെടൽ മൂലമാണ് യാഥാർഥ്യമായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ മണ്ഡലം മാണ് കോവളം. ഇത്തവണയും അത് ആവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു . ശശി തരൂരിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നു അദ്ദേഹം അഭ്യർത്ഥിച്ചു.
പൗരത്വ നിയമം നടപ്പിലാക്കില്ലെന്നു പിണറായി പറയുന്നത് രാഷ്ട്രീയ തട്ടിപ്പാണെന്നും പൗരത്വ നിയമത്തിനെതിരെ കേരള നിയമ സഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയതിൽ പിണറായി വിജയന് പ്രത്യേകിച്ചൊരു പങ്കുമില്ലെന്നും യോഗത്തിൽ സംസാരിച്ച പി . കെ ബഷിർ എം എൽ എ പറഞ്ഞു. റംസാൻ വിഷു ചന്തകളിൽ അത്യാവശ്യ സാധനങ്ങൾ പോലും എത്തിക്കാൻ കഴിയാത്ത ഭക്ഷ്യ മന്ത്രി, ശശി തരൂരിനെ കുറ്റ പെടുത്തുന്നത് വിചിത്രമായിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു . ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ ജനങ്ങൾ തടിച്ചു കൂടിയത് ആരുടെയും പ്രേരണ കൊണ്ടല്ലെന്നും പരാതിക്കാർ നേരിട്ട് നൽകിയ അപേക്ഷകളിൽ ഉടൻ ഉമ്മൻ ചാണ്ടി പരിഹാരമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുടെ നവകേരള സദസിൽ ആളെക്കൂട്ടാൻ സി പി എം നേരിട്ട് ഇടപെട്ടിട്ടും. ഉദേശിച്ച ജനക്കൂട്ടം ഉണ്ടായില്ല . ഒരു പരാതിയിലും പരിഹാരവും ഉണ്ടായില്ല.
യാത്രയ്ക്കിടയിൽ പൗര മുഖ്യന്മാരുമായി ചേർന്ന് പ്രഭാതഭക്ഷണം കഴിച്ചപ്പോൾ സാധാരണക്കാരെ വിസ്മരിക്കുകയാണ് പിണറായി വിജയൻ ചെയ്തത്. ജന ദ്രോഹ സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത് . ഇന്ത്യ മുന്നണി അധികാരത്തിൽ വരൻ ശശി തരൂരിനെ വാൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് പി കെ ബഷിർ അഭ്യർത്ഥിച്ചു.