
24 മുതൽ 48 മണിക്കൂറിനുള്ളിൽ ഇറാന്റെ ആക്രമണമുണ്ടാകുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ആക്രമണം ചെറുക്കാൻ തയ്യാറെടുക്കുമെന്നും ഇസ്രായേൽ പറഞ്ഞു. ദ്രോഹിക്കുന്നവരെ തിരികെ ഉപദ്രവിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസയിലെ യുദ്ധം 'പൂർണ്ണ ശക്തിയോടെ' തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി പ്രതിജ്ഞയെടുത്തു.