died

കോട്ടയം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. പാലാ പെെക ഏഴാംമെെലിലാണ് സംഭവം. ഏഴാം മെെൽ ആളുറുമ്പ് വടക്കത്തുശേരിയിൽ അരുൺ - ആര്യ ദമ്പതികളുടെ മകളായ ആത്മജ അരുണാണ് (7) മരിച്ചത്. കുരുവിക്കൂട് എസ് ഡി എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആത്മജ.

ഇന്ന് ഉച്ചയ്ക്ക് ഏഴാംമെെലിലെ വാടകവീടിന് സമീത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പുകടിയേൽക്കുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അണലിയാണ് കടിച്ചതെന്നാണ് നിഗമനം.

അതേസമയം, വയനാട് യാത്രപോയ കുടുംബം സഞ്ചരിച്ച കാർ അപകത്തിൽപ്പെട്ട് അദ്ധ്യാപകൻ മരിച്ചു. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. കൽപറ്റ പടിഞ്ഞാറത്തറ റോഡിൽ ചെന്നലോട് മുസ്‌ലിം പള്ളിക്ക് സമീപത്തുവച്ച് കാർ താഴ്‌ചയിലേയ്ക്ക് മറിയുകയായിരുന്നു.

കാർ ഓടിച്ചിരുന്ന തിരൂരങ്ങാടി ചന്തപ്പടി സ്വദേശി കുയ്യം തടത്തിൽ മുഹമ്മദ് മേലേവീട്ടിൽ അലീമ ദമ്പതികളുടെ മകൻ ഗുൽസാർ (44) ആണ് മരണപ്പെട്ടത്. കൊളപ്പുറം സർക്കാർ സ്കൂൾ അദ്ധ്യാപകനാണ്. ഇസ്‌ലാഹീ പ്രഭാഷകൻ, കെ എൻ എം മർകസുദ്ദ അവ തിരൂരങ്ങാടി മണ്ഡലം ജോയിന്റ് സെക്രട്ടറി, സംസ്ഥാന ദഅവ സമിതി അംഗം, കേരള ജംഇയ്യത്തുൽ ഉലമ അംഗം, ഖുർആൻ റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ, സി ഐ ഇ ആർ ട്രെയ്നർ, തിരൂരങ്ങാടി തറമ്മൽ ജുമാ മസ്ജിദ് ഖതീബ്, ഖുർആൻ ലേണിങ്ങ് സ്കൂൾ ഇൻസ്ട്രക്ടർ, തിരൂരങ്ങാടി ക്രയോൺസ് പ്രീസ്കൂൾ, അൽ ഫുർഖാൻ മദ്റസ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു,